Latest NewsIndiaNews

വാട്‌സ് ആപ്പിനു പകരം കേന്ദ്രസര്‍ക്കാറിന്റെ ‘സന്ദേശ്’ ആപ്പ്

വാട്സാപ്പ്, മെസ്സെഞ്ചര്‍ തുടങ്ങിയ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനുകള്‍ക്ക് പകരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആശയവിനിമയം നടത്താന്‍ പുതിയ മെസേജിങ് ആപ്പ് പുറത്തിറക്കി. ‘സന്ദേശ്’ എന്ന പേരില്‍ നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്റര്‍ ആണ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഗവണ്‍മെന്റ് ഇന്‍സ്റ്റന്റ് മെസേജിങ് സിസ്റ്റം (GIMS) പരിഷ്‌ക്കരിച്ചതാണ് ആപ്പ്. സന്ദേശ് ആപ്പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സാധാരണ വ്യക്തികള്‍ക്കും ഒരുപോലെ ഉപയോഗിക്കാനാകും.

Read Also :സ്ത്രീകള്‍ക്ക് ജോലിയില്‍ 33 ശതമാനം സംവരണം, ബംഗാളിനെ ‘സൊണാര്‍ ബംഗ്ലാ’ ആക്കും : വമ്പൻ പ്രഖ്യാപനങ്ങളുമായി അമിത് ഷാ

വാട്സാപ്പിനെ പോലെ തന്നെ സന്ദേശും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനോടുകൂടിയ മെസേജിങ് ആപ്പ് ആണ്. സന്ദേശങ്ങള്‍ അയക്കാനും, ചിത്രങ്ങള്‍, വീഡിയോകള്‍, എന്നിവ അയക്കാനും ഇത് ഉപയോഗിക്കാം. ഗ്രൂപ്പ് ചാറ്റ് സൗകര്യവും ഇതിലുണ്ട്. അതേസമയം സംവാദ് (SAMVAD) എന്ന പേരില്‍ മറ്റൊരു ആപ്ലിക്കേഷന്‍ അണിയറിലാണെന്നാണ് റിപ്പോര്‍ട്ട്.

സര്‍ക്കാരിന്റെ ജിംസില്‍ (GIMS) നിന്ന് സന്ദേശിന്റെ എ.പി.കെ. (APK) ഫയല്‍ ഡൗണ്‍ലോഡ് ചെയ്തെടുത്ത് വേണം ആന്‍ഡ്രോയിഡ് ഫോണുകളില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍. ആന്‍ഡ്രോയിഡ് 5.0 പതിപ്പിലും അതിന് ശേഷം പുറത്തിറങ്ങിയ ഫോണുകളിലുമാണ് സന്ദേശ് പ്രവര്‍ത്തിക്കുക. ഐഓഎസ് ഉപഭോക്താക്കള്‍ക്ക് ആപ്പ്സ്റ്റോറില്‍ നിന്ന് സന്ദേശ് ഡൗണ്‍ലോഡ് ചെയ്യാം. മൊബൈല്‍ നമ്പറോ ഇമെയില്‍ ഐഡിയോ നല്‍കി ആപ്പില്‍ ലോഗിന്‍ ചെയ്യാം. സര്‍ക്കാര്‍ ഐ.ഡികള്‍ക്ക് മാത്രമേ ഇമെയില്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ പറ്റൂ. ജിമെയില്‍ ഉള്‍പ്പടെയുള്ള ഇമെയില്‍ സേവനങ്ങളുടെ ഐ.ഡി. സന്ദേശ് സ്വീകരിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button