കൊച്ചി: സംസ്ഥാനത്ത് 9, 11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ സിബിഎസ്ഇ. പരീക്ഷകള്‍ ഓഫ് ലൈനായി നടത്താന്‍ സിബിഎസ്ഇയുടെ കീഴിലുള്ള സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിരുന്നുവെങ്കിലും സംസ്ഥാനത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താനാണ് സിബിഎസ്ഇയുടെ പുതിയ നീക്കെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതോടെ മിക്ക സ്‌കൂളുകളും പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തുന്നതിന് ടൈംടേബിളുകളും തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ ഓഫ് ലൈന്‍ പരീക്ഷകള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ അനുമതി നല്‍കുകയാണെങ്കില്‍ പരീക്ഷകള്‍ ഓഫ് ലൈനായി നടത്തുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞയാഴ്ചയാണ് രാജ്യത്തൊട്ടാകെയുള്ള അഫിലിയേറ്റഡ് സ്‌കൂളുകളില്‍ വ്യക്തിഗത പരീക്ഷകള്‍ നടത്താന്‍ സിബിഎസ്ഇ നിര്‍ദ്ദേശം നല്‍കിയത്. മറ്റ് സംസ്ഥാനങ്ങളില്‍ ഭൂരിഭാഗവും 9, 11 ക്ലാസുകള്‍ക്കുള്ള വാര്‍ഷിക പരീക്ഷ ഓഫ് ലൈനായി നടത്തുന്നുണ്ട്. എന്നിരുന്നാലും, സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകള്‍ കണക്കിലെടുത്താണ് കേരളത്തിലെ സ്‌കൂളുകളില്‍ വാര്‍ഷിക പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ സിബിഎസ്ഇ തീരുമാനിച്ചിരിക്കുന്നത്.
Post Your Comments