KeralaLatest NewsElection NewsNews

അപകടകരമായത് ഭൂരിപക്ഷ വർഗ്ഗീയതയെന്ന് സി.പി.എം. സി.പിഎമ്മിന്റെ നയം മാറ്റം ഏറ്റുപറഞ്ഞ് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ

ഇത് പുതിയ മലക്കം മറച്ചിൽ : 

കോഴിക്കോട് : വർഗ്ഗീയത സംബന്ധിച്ച സങ്കല്പത്തിൽ മലക്കം മറിഞ്ഞ് സി.പി.എം. നേരത്തെ ന്യൂനപക്ഷ വർഗ്ഗീയതയാണ് അപകടമെന്ന സി.പി.എം നയത്തിൽ നിന്ന് വ്യതിചലിച്ച് ഭൂരിപക്ഷ വർഗ്ഗീയതയാണ് ഏറ്റവും അപകടകരമെന്ന നയമാറ്റമാണ് പാർട്ടി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം, തന്റെ മുൻ പ്രസ്താവന സംബന്ധിച്ച് കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലാണ് പാർട്ടി സംസ്ഥാനസെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.

ന്യൂനപക്ഷ-ഭൂരിപക്ഷ വർഗ്ഗീയത ഒരേ പോലെ എതിർക്കപ്പെടേണ്ടതാണെന്ന സി.പി.എം പാർട്ടി കോൺഗ്രസിന്റെ നയത്തിൽ നിന്നും വ്യതിചലിച്ചായിരുന്നു എൽ.ഡി.എഫിന്റെ വടക്കൻ മേഖലാ ജാഥക്ക് മുക്കത്ത് നല്കിയ സ്വീകരണയോഗത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ തിരുത്ത്. ഇത് പിന്നെയും തിരുത്തിയാണ് വിജയരാഘവൻ കോഴിക്കോട് വാർത്താസമ്മേളനം നടത്തിയത്. ന്യൂനപക്ഷ വർഗ്ഗീയതയാണ് അപകടകരമെന്ന് പറഞ്ഞിട്ടില്ല. ഭൂരിപക്ഷവർഗ്ഗീയതയാണ് കൂടുതൽ അപകടകരം. അതിന് അധികാരത്തിന്റെ സ്വാധീനമുണ്ട്. തന്റെ പ്രസ്താവന മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്തതാണെന്ന് വിജയരാഘവൻ ആരോപിച്ചു.

Read Also : ഹിന്ദുക്കളെ കബളിപ്പിച്ച് വോട്ടുതട്ടാൻ വിജയരാഘവന്റെ ശ്രമം : കെ. സുരേന്ദ്രൻ

ന്യൂനപക്ഷവർഗീയതയാണ് ഏറ്റവും തിവ്രമായതെന്നും ഇതിനെ എല്ലാവരും ഒരുമിച്ച് നിന്ന് എതിർക്കണമെന്നും വിജയരാഘവൻ പറഞ്ഞിരുന്നു. ഇത് വിവാദമായി.
ഒരു വർഗ്ഗീയതയ്ക്കു മറ്റൊരു വർഗ്ഗീയത കൊണ്ടു പരിഹാരം കാണാൻ കഴിയില്ലെന്നും ന്യൂനപക്ഷവർഗ്ഗീയത ഉയർത്തിപ്പിടിച്ച് ഭൂരിപക്ഷവർഗ്ഗീയതയെ ചെറുക്കുന്നത് ഭൂരിപക്ഷവർഗ്ഗീയതയെ ന്യായീകരിക്കലാകുമെന്നും വിജയരാഘവൻ പറഞ്ഞിരുന്നു. ഈ പരാമർശം കൂടുതൽ വിവാദവുമായി. ഇതോടെ വെട്ടിലായ വിജയരാഘവൻ കോഴിക്കോട് വാർത്താസമ്മേളനം വിളിച്ച് അതിനെ തിരുത്തി.

ഇതാണ് വീണ്ടും വിവാദവും സി.പിഎം നയത്തിൽ നിന്നാകെയുള്ള മലക്കം മറച്ചിലുമായി മാറിയത്. ഇതോടെ വർഗ്ഗീയത സംബന്ധിച്ച സി.പി.എം നിലപാട് ആകെ മാറി. ഇത് ഭൂരിപക്ഷ നിലപാടിനെതിരെയാണ് പാർട്ടി നിലപാടെന്ന തരത്തിലാണ് ഇപ്പോൾ പരക്കെ വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നതും സ്ഥിരമായ നിലപാടില്ലാത തരത്തിലേക്ക് സി.പി.എം കൂപ്പുകുത്തിയെന്നതായും വ്യാഖ്യാനിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

സംഘപരിവാറിന്റെ തീവ്രഹിന്ദുത്വ അജൻഡക്കെതിരെയും രാജ്യത്തിന്റെ ആത്മാഭിമാനം ന്യൂനപക്ഷപ്രീണനത്തിന്റെ ഭാഗമായി തകരാതിരിക്കാനുമാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നും ഇടതുമുന്നണി കൺവീനർ കൂടിയായ വിജയരാഘവൻ പറഞ്ഞിരുന്നു.

 

 

shortlink

Post Your Comments


Back to top button