കോഴിക്കോട് : ഹിന്ദുക്കളെ കബളിപ്പിച്ച് വോട്ടുതട്ടാനുള്ള അടവാണ് സി.പി.എമ്മിന്റേതെന്ന് ബി.ജെ.പി സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു.
ഇതിന്റെ ഭാഗമായി അടിക്കടി നയം മാറ്റി പറഞ്ഞുകൊണ്ടിരിക്കുകയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. വർഗ്ഗീയതസംബന്ധിച്ച വിജയരാഘവന്റെ പ്രസ്താവനകൾ ആകെ വിവാദമായ സാഹചര്യത്തിലായിരുന്നു കെ. സുരേന്ദ്രന്റെ പ്രതികരണം.
കുറുക്കന്റെ ബുദ്ധിയാണ് സി.പി.എം സംസ്ഥാന സെക്രട്ടറിക്ക്. വർഗ്ഗീയത പറഞ്ഞ് ഹിന്ദുക്കളെ കബളിപ്പിച്ച് ഹിന്ദുക്കളായ അണികളുടെ വോട്ട് തട്ടുകയും ഹിന്ദുവർഗ്ഗീയതയെ പർവ്വതീകരിച്ച് മുസ്ലീം വോട്ടുനേടാനും ഗവേഷണം നടത്തുകയാണ് എ.വിജയരാഘവനെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
Post Your Comments