തിരുവനന്തപുരം : സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള കേരള സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് നല്‍കുന്ന കലാകാര പെന്‍ഷന്‍ വര്‍ധിപ്പിച്ചു. നിലവിലുള്ള 3000 രൂപയില്‍ നിന്ന് 4000 രൂപയായി വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചത്. മന്ത്രി എ.കെ ബാലനാണ് ഇക്കാര്യം അറിയിച്ചത്.
1000 രൂപയായിരുന്ന ക്ഷേമനിധി പെന്‍ഷന്‍ നേരത്തെ 3000 രൂപയാക്കി ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ 1000 രൂപ കൂടി വര്‍ധിപ്പിച്ച് 4000 രൂപയാക്കി. സാംസ്‌കാരിക വകുപ്പ് വഴി നല്‍കി വരുന്ന കലാകാര പെന്‍ഷന്‍ 1500 രൂപയില്‍ നിന്ന് 1600 രൂപയാക്കി വര്‍ധിപ്പിച്ചു. നിലവില്‍ മൂവായിരത്തോളം പേര്‍ക്കാണ് സാംസ്‌കാരിക വകുപ്പില്‍ നിന്നും കലാകാര പെന്‍ഷന്‍ അനുവദിച്ചു വരുന്നത്.
Post Your Comments