Latest NewsUSANewsInternationalLife Style

68 വർഷങ്ങൾക്ക് ശേഷം പുറംലോകം കണ്ട് ജൊ; മാറ്റങ്ങൾ കണ്ട് അതിശയിച്ചുപ്പോയി ഈ 83കാരൻ …!

ഫിലഡല്‍ഫിയ: രണ്ടുപേരെ കുത്തികൊലപ്പെടുത്തിയ കേസ്സില്‍ 1953 മുതല്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വന്നിരുന്ന ജൊ ലിവോണ്‍(83) ഫിനിക്‌സിലുള്ള പെന്‍സില്‍വാനിയ സ്റ്റേറ്റ് കറക്ഷന്‍ ഇന്‍സ്റ്റിട്യൂഷനില്‍ നിന്നും മോചിതനായി. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം ജയിലില്‍ കഴിയേണ്ടി വന്ന കൗമാരപ്രായക്കാരനായ ആദ്യ കറുത്തവര്‍ഗക്കാരനാണ് ജൊ.

Read Also: സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു ,ഇന്നത്തെ കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്

തന്‍റെ പതിനഞ്ചാമത്തെ വയസ്സിലാണ് ജൊ ഇരുമ്പഴിക്കുള്ളിലാകുന്നത്. 68 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി പുറംലോകം കണ്ട ജൊ അമ്പരന്നു പോയി. “അംബരചുംബികളായ കെട്ടിടങ്ങള്‍, മനോഹരമായ റോഡുകള്‍ ഇതെല്ലാം എനിക്ക് തരുന്ന സന്തോഷത്തിന് അതിരുകളില്ല” – എന്നാണ് തന്നെ പുറത്തു കാത്തുനിന്നിരുന്ന മാധ്യമപ്രവര്‍ത്തകനോട് ജൊ പറഞ്ഞത്.

Read Also: താമസ സ്ഥലങ്ങളില്‍ ഡെന്റല്‍ ക്ലിനിക്കുകൾ നടത്തിയ വിദേശികള്‍ പിടിയിൽ

അലബാമയിലെ കൃഷിയിടങ്ങളില്‍, പ്രാഥമിക വിദ്യാഭ്യാസപോലും കിട്ടാതെ വളര്‍ന്നു വന്ന ജൊ കുടുംബാംഗങ്ങളോടൊപ്പം പതിമൂന്നാം വയസ്സില്‍ ഫിലഡല്‍ഫിയായിലേയ്ക്ക് താമസം മാറി. അവിടെ വിദ്യാലയത്തിൽ എന്‍റോള്‍ ചെയ്തുവെങ്കിലും ക്ലാസ്സിലെ മറ്റു കുട്ടികളോടൊപ്പം പഠനത്തില്‍ ഉയര്‍ച്ച ലഭിക്കാനാകാതെയിരുന്ന ജൊ രണ്ടുവര്‍ഷത്തിനു ശേഷം കൗമാരപ്രായക്കാരായവരുമായി കൂട്ടുചേര്‍ന്നതാണ് ആ പതിനഞ്ചു വയസ്സുക്കാരന്‍റെ ജീവിതത്തെ മാറ്റിമറിച്ചത്.

Read Also: ബംഗാളിനെ ഇളക്കിമറിച്ച് അമിത്ഷായുടെ റാലി ; വീഡിയോ കാണാം

പതിനാലിനും, പതിനാറിനും ഇടയില്‍ പ്രായമുള്ളവര്‍ ചേര്‍ന്ന് ഹെഡ് ഹണ്ടേഴ്‌സ് എന്ന ഗുണ്ടാസംഘത്തിന് രൂപം നല്‍കുകയും, മദ്യത്തിനടിമകളാവുകയും ചെയ്തു. 1953 ഫെബ്രുവരി 20ന് ഇവര്‍ കൂട്ടം ചേര്‍ന്ന് ആളുകളെ കത്തിയും, മാരകായുധങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയും, 60, 65 ഉം പ്രായമുള്ളവര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയും, ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Read Also: സ്വർണക്കടത്ത് തീവ്രവാദത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി

ഇതില്‍ ജൊ ഉള്‍പ്പെടെ 4 പേര്‍ കുറ്റക്കാരെന്നത് കണ്ടെത്തി ജൂണ്‍ മാസം പരോളില്ലാതെ രണ്ടു ജീവപര്യന്തം കോടതി ശിക്ഷ വിധിക്കുകയുമായിരുന്നു. നിരവധി കോടതികള്‍ ഈ കേസ് കേള്‍ക്കുകയും ഒടുവില്‍ ജൊയുടെ ജയിൽ മോചനത്തിന് വഴി തെളിയിക്കുകയുമായിരുന്നു.

shortlink

Post Your Comments


Back to top button