Latest NewsKeralaNews

സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ത്ഥികളെ കൊണ്ട് വെറുതെ സമരം ചെയ്യിപ്പിക്കുകയാണ്; ഇ.പി.ജയരാജന്‍

തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികളെ കൊണ്ട് വെറുതെ സമരം ചെയ്യിപ്പിക്കുകയാണെന്ന് വ്യവസായന്ത്രി മന്ത്രി ഇ.പി.ജയരാജൻ. സമരം ചെയ്യുന്നവർ നേരിട്ട് വന്നാൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്നും മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു.

ഇതേ വരെ അത്തരമൊരു ചർച്ചയ്ക്ക് സമരക്കാർ തയ്യാറായിട്ടില്ല. അവരെക്കൊണ്ട് സമരം നടത്തിക്കുകയാണെന്നും സമരം അവസാനിപ്പിക്കാതെ തുടരാൻ ചിലർ അവരെ പ്രേരിപ്പിക്കുകയാണെന്നും ഇപി ജയരാജൻ അഭിപ്രായപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിനിമാതാരങ്ങൾ കോൺഗ്രസിൽ ചേരുന്നതിനെക്കുറിച്ചും ഇ.പി ജയരാജൻ പ്രതികരിച്ചു. സി.പി.എമ്മിന് കലാകാരൻമാരോട് എന്നും ബഹുമാനമാണ് ഉള്ളത് എന്നാൽ ചില കലാകാരൻമാരുടെ തലയിൽ ഇടതുപക്ഷ വിരുദ്ധ അപസ്മാരമാണെന്നും ഇ.പി.ജയരാജൻ പറഞ്ഞു. എന്നാൽ സലിം കുമാർ അടക്കമുള്ള കലാകാരൻമാരോട് സിപിഎമ്മിന് എന്നും ബഹുമാനമാണെന്നും ഇ.പി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button