Latest NewsKeralaNews

യുവാക്കളുടെ സമരം കണ്ടില്ലെന്ന് നടിച്ചാല്‍ ഭാവിയില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് മുട്ടിലിഴയേണ്ടി വരും;ശോഭാ സുരേന്ദ്രന്‍

കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കളെ വഞ്ചിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ നയം അതിനു പിറകിലെ സാമ്പത്തിക അഴിമതി മറച്ചുപിടിക്കാനാണെന്ന് ശോഭാ സുരേന്ദ്രന്‍. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ അഴിമതിയാണ് ഇത്. മുട്ടിലിഴഞ്ഞും ശയനപ്രദക്ഷിണം നടത്തിയും സെക്രട്ടറിയേറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരത്തെ കണ്ടില്ലെന്ന് നടിച്ചാല്‍ ഈ സര്‍ക്കാരിന് ഭാവിയില്‍ മുട്ടിലിഴയേണ്ടി വരുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം……………………..

പിൻവാതിൽ നിയമനവും അനധികൃത നിയമനവും നടത്തി കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കളെ വഞ്ചിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ നയം അതിനു പിറകിലെ സാമ്പത്തിക അഴിമതി മറച്ചുപിടിക്കാനാണ്. കഴിഞ്ഞ ആറുമാസംകൊണ്ട് 1159 പേരെയാണ് ഇത്തരത്തിൽ അനധികൃതമായി സ്ഥിരപ്പെടുത്തിയത്. ഇത് കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ അഴിമതിയാണ്. കേരള ബാങ്കിലെയും കാലിക്കറ്റ് സർവകലാശാലയിലെയും അനധികൃത നിയമനങ്ങൾ ഹൈക്കോടതി റദ്ദ് ചെയ്ത പശ്ചാത്തലത്തിൽ സർക്കാരിന്റെ പിൻവാതിൽ അഴിമതി സിബിഐ അന്വേഷിക്കണം.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി കേരള പൊതു മനസാക്ഷിയെ ഉണർത്തുന്ന തരത്തിലാണ് PSC സമരങ്ങൾ നടക്കുന്നത്. കേരളത്തിലെ യുവാക്കളോട് ഐക്യപ്പെടേണ്ടത് രാഷ്ട്രീയ ഭേദമന്യേ ഏവരുടെയും കർത്തവ്യമാണ്. ഈ കർത്തവ്യം ഏറ്റെടുത്തുകൊണ്ട് വരുന്ന 48 മണിക്കൂർ സെക്രട്ടറിയേറ്റിനു മുന്നിൽ ഉപവാസസമരം ആരംഭിക്കുകയാണ്. ഇക്കാര്യത്തിൽ സർക്കാർ നടപടി കൈക്കൊണ്ടില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം.

കേരളത്തിലെ എല്ലാ മനുഷ്യരുടെയും പിന്തുണയും ആശീർവാദങ്ങളും ഈ സമരത്തിന് ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയാണ്. ഈ സർക്കാരിനെ മുട്ടിലിഴയ്ക്കുന്നത് വരെ സമരരംഗത്ത് ഉണ്ടാവും.

https://www.facebook.com/SobhaSurendranOfficial/posts/2391061924350967

shortlink

Related Articles

Post Your Comments

Related Articles


Back to top button