Latest NewsKeralaNewsCrime

ഭ്രാന്തമായ സംശയം; സഹിക്കാനാതെ വീടുവിട്ടിറങ്ങി മുഹ്സില, വീട്ടുകാരുടെ നിർബന്ധപ്രകാരം തിരിച്ച് പോയി – ഒടുവിൽ ക്രൂരമരണം

കൊടിയത്തൂരിലെ കൊലയില്‍ ഷഹീറിനെ അലട്ടിയത് തന്നേക്കാള്‍ പ്രായം കുറഞ്ഞ മുഹ്സില മറ്റാരുടെയെങ്കിലും കൂടെ പോകുമെന്ന സംശയം

കൊടിയത്തൂരില്‍ കഴിഞ്ഞ ദിവസം ഭര്‍ത്താവ് കഴുത്തറുത്തുകൊലപ്പെടുത്തിയ മുഹ്സിലയുടെ മരണത്തിന് പിന്നിലെ കാരണം സംശയരോഗമെന്ന് വ്യക്തം. വിവാഹം കഴിഞ്ഞിട്ട് ആറ് മാസമേ ആയിട്ടുള്ളുവെങ്കിലും ഷഹീറിന് മുഹ്സിലയെ സംശയമായിരുന്നു. ഇരുവരും തമ്മിൽ 10 വയസ് വ്യത്യാസമുണ്ടായിരുന്നു. 19 വയസ് തികഞ്ഞപ്പോൾ തന്നെ മുഹ്സിലയ്ക്ക് വീട്ടുകാർ വിവാഹമാലോചിച്ചിരുന്നു. ഗൾഫിൽ ജോലി ചെയ്യുന്ന ഷഹീറിൻ്റെ ആലോചന വന്നപ്പോൾ ഉറപ്പിക്കുകയായിരുന്നു.

Also read:സ്വർണവില കുത്തനെ ഇടിഞ്ഞു; ഇന്നത്തെ വിലയറിയാം

സംശയരോഗം അസഹ്യമായപ്പോൾ മുഹ്സില ഒരിക്കൽ ഭർതൃവീട്ടിൽ നിന്നും ഇറങ്ങി സ്വന്തം വീട്ടിൽ പോയിരുന്നു. പക്ഷേ, വീട്ടുകാരുടെ നിർബന്ധത്തെ തുടർന്ന് പെൺകുട്ടി തിരികെ പോവുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അന്ന്, മുഹ്സിലയെ ഷഹീറിന്റെ സഹോദരങ്ങളും അമ്മാവനും ചേര്‍ന്നാണ് കൂട്ടിക്കൊണ്ടുപോയത് എന്ന് മുഹ്സിലയുടെ വീടിന് സമീപത്തുള്ളവര്‍ പറയുന്നു. കൊല്ലപ്പെടുന്നതിന് തലേദിവസവും മുഹ്സില സ്വന്തം വീട്ടിലായിരുന്നു. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയത്. ഇന്നലെ രാവിലെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ മാതാവ് വീണ്ടും വരാനിരിക്കെയാണ് പുലര്‍ച്ചെ മുഹ്സില കൊല്ലപ്പെട്ടത്.

തന്നേക്കാള്‍ പ്രായം കുറഞ്ഞ മുഹ്സില മറ്റാരുടെയെങ്കിലും കൂടെ പോകുമെന്ന സംശയം യുവാവിനുണ്ടായിരുന്നു. ഷഹീർ തന്നെ ഇക്കാര്യം മൊഴി നൽകിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം വാതില്‍ തുറന്ന് ഓടിയ ഷഹീറിനെ പിടികൂടിയത് സഹോദരങ്ങള്‍ ചേര്‍ന്നാണ്. ഷഹീറിനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച്‌ തെളിവെടുത്ത് നടത്തി. ഇന്നലെ പുലര്‍ച്ചെയാണ് കൊടിയത്തൂര്‍ പഞ്ചയാത്തില്‍ ചെറുവാടി പഴംപറമ്ബില്‍ നാട്ടിക്കല്ലിങ്കല്‍ കുട്ട്യാലിയുടെ മകന്‍ ഷഹീര്‍ ഭാര്യ മുഹ്സിലയെ കഴുത്തറുത്ത് കൊന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button