Latest NewsKeralaNews

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ കൊച്ചി എഡിഷന് ഇന്ന് തിരിതെളിയും

6 തിയേറ്ററുകളിലായി 80 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ കൊച്ചി എഡിഷന് ഇന്ന് തിരിതെളിയും. സാംസ്‌കാരിക മന്ത്രി എ. കെ.ബാലൻ വൈകിട്ട് 6 മണിക്ക് മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. 6 തിയേറ്ററുകളിലായി 80 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. തിരുവനന്തപുരത്തെ മേളയിലെ 80 ചിത്രങ്ങൾ തന്നെയാകും കൊച്ചിയിലും പ്രദർശിപ്പിക്കുക.

21 വർഷങ്ങൾക്കു ശേഷമാണ് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് കൊച്ചി വേദിയാകുന്നത്. തിങ്കളാഴ്ച മുതൽ ആരംഭിച്ച ഡെലിഗേറ്റ് പാസുകളുടെ വിതരണം ഏറെക്കുറെ പൂർത്തിയായി. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു കൊണ്ടാകും മേളയുടെ നടത്തിപ്പ്. രാവിലെ 9 മണി മുതലാണ് പ്രദർശനം ആരംഭിക്കുക. വൈകിട്ട് നടക്കുന്ന ഉദ്ഘാടനചടങ്ങിൽ മേളയുടെ 25 വർഷങ്ങളുടെ പ്രതീകമായി കെ.ജി ജോർജിന്റെ നേതൃത്വത്തിൽ മലയാള സിനിമയിലെ 24 യുവപ്രതിഭകൾ തിരിതെളിക്കും.

മത്സര ഇനത്തിൽ 14 ചിത്രങ്ങളാണുള്ളത്. ഇതിൽ നാല് ഇന്ത്യൻ സിനിമകളുമുണ്ട്. രണ്ടെണ്ണം മലയാളത്തിൽ നിന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button