KeralaLatest NewsNews

കത്വ ഫണ്ട് തട്ടിപ്പ്; പി.കെ. ഫിറോസിനെതിരെ കേസ്

യൂസഫ് പടനിലം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുന്നമംഗലം പൊലീസ് കേസ് എടുത്തത്

കത്വ ഫണ്ട് തട്ടിപ്പ് പരാതിയിൽ യൂത്ത്ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെതിരെ പൊലീസ് കേസ്. യൂത്ത് ലീഗ് മുൻ ദേശീയ അംഗം യൂസഫ് പടനിലം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുന്നമംഗലം പൊലീസ് കേസ് എടുത്തത്.

കത്വ, ഉന്നാവ് പെൺകുട്ടികൾക്കായി യൂത്ത് ലീഗ് നടത്തിയ ധനസമാഹരണത്തിൽ അട്ടിമറി നടന്നതായാണ് യൂത്ത് ലീഗ് ദേശീയ സമിതി അംഗം യൂസഫ് പടനിലം പി. കെ ഫിറോസിനെതിരെ പരാതിയിൽ ആരോപിക്കുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെ കൂടാതെ സി. കെ. സുബൈറിനെതിരെയും പരാതി നൽകിട്ടുണ്ട്.
ഫണ്ടിൽ തിരിമറി നടന്നിട്ടുള്ളതായും ഒരു കോടിയോളം രൂപ ഇരകൾക്ക് കൈമാറാതെ സംസ്ഥാന നേതാക്കൾ വിനിയോഗിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button