Latest NewsNewsWomenBeauty & StyleLife Style

ചെരിപ്പിലെ ദുര്‍ഗന്ധത്തെ പടികടത്താൻ ഈ സിമ്പിള്‍ വഴികള്‍ പരീക്ഷിച്ച് നോക്കൂ

മിക്കവരും നേരിടുന്ന ഒരു പ്രശ്‌നമാണ് ചെരുപ്പുകളിലെ ദുര്‍ഗന്ധം. ചെരുപ്പോ ഷൂസോ നനഞ്ഞാല്‍ പിന്നെ പറയേണ്ട. ചിലര്‍ക്ക് കാലുകള്‍ വിയര്‍ത്താലും ഉണ്ടാകും ഈ പ്രശ്‌നം. ഇത് ഒഴിവാക്കാന്‍ ഈ സിമ്പിള്‍ വഴികള്‍ ഒന്ന് പരീക്ഷിച്ചാലോ

സിട്രസ് ഫ്രൂട്ടുകളായ നാരങ്ങ, ഓറഞ്ച് എന്നിവ നല്ല സുഗന്ധം നല്‍കുന്നവയാണ്. മാത്രമല്ല ഇവയിലെ എസന്‍ഷ്യല്‍ ഓയിലുകള്‍ ചര്‍മത്തിനും നല്ലതാണ്. സിട്രസ് ഫ്രൂട്ടുകളുടെ തൊലി ചെരിപ്പിനുള്ളില്‍ രാത്രി മുഴുവന്‍ വയ്ക്കുന്നത് ദുര്‍ഗന്ധമകറ്റും.

ഒരേ ഷൂസും ചെരിപ്പും തന്നെ എന്നും ഉപയോഗിക്കാതെ മാറ്റി ഉപയോഗിക്കാന്‍ ശ്രമിക്കുക. ഒരു ദിവസം നനയുകയോ ചെളിപറ്റുകയോ ചെയ്ത ഷൂസ് വൃത്തിയാക്കാനും ഈര്‍പ്പം പോകാനും ഒരു ദിവസത്തെ എങ്കിലും ഇടവേള നല്‍കണം. ഈര്‍പ്പം ഒഴിവാക്കിയാല്‍ തന്നെ ചെരിപ്പുകളിലെ ദുര്‍ഗന്ധം കുറയും. മഴക്കാലമായാല്‍ ഒരു ജോഡി ചെരിപ്പുകൂടി വാങ്ങാം.

ഷൂസ് ധരിക്കും മുമ്പ് കാലില്‍ അല്‍പം ബേബിപൗഡര്‍ പുരട്ടുന്നത് ദുര്‍ഗന്ധം തടയാന്‍ സഹായിക്കും.

ഷൂവിന് ഉള്‍ഭാഗം സ്പിരിറ്റ് ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കാം. ബാക്ടീരിയ, ഫംഗസ് എന്നിവയെ ഇല്ലാതാക്കാന്‍ സ്പിരിറ്റ് സഹായിക്കും.

ഷൂവിനുള്ളില്‍ ബേക്കിങ് സോഡ വയ്ക്കുന്നതും ദുര്‍ഗന്ധമകറ്റാനുള്ള മാര്‍ഗമാണ്. 12 മണിക്കൂറെങ്കിലും ബേക്കിങ് സോഡ ഇതില്‍ വയ്ക്കണം. ലെതര്‍ ചെരുപ്പിലും ഷൂസിലും ബേക്കിങ് സോഡ കേടുപാടുകള്‍ വരുത്താം. അവ ഒഴിവാക്കാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button