തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4892 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 4497 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഇതില്‍ 281 പേരുടെ ഉറവിടം വ്യക്തമല്ല. 90 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. ഇന്ന് 16 കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചതായും ഇതോടെ ആകെ മരണം 4032 ആയതായും മുഖ്യമന്ത്രി പറഞ്ഞു.
കൊല്ലം 552, പത്തനംതിട്ട 546, എറണാകുളം 519, കോട്ടയം 506, കോഴിക്കോട് 486, തൃശൂര്‍ 442, തിരുവനന്തപുരം 344, ആലപ്പുഴ 339, മലപ്പുറം 332, കണ്ണൂര്‍ 284, ഇടുക്കി 185, വയനാട് 144, പാലക്കാട് 140, കാസര്‍കോട് 73 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 84 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
4497 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 281 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കൊല്ലം 541, പത്തനംതിട്ട 504, എറണാകുളം 500, കോട്ടയം 478, കോഴിക്കോട് 468, തൃശൂര്‍ 425, തിരുവനന്തപുരം 251, ആലപ്പുഴ 331, മലപ്പുറം 314, കണ്ണൂര്‍ 239, ഇടുക്കി 173, വയനാട് 142, പാലക്കാട് 72, കാസര്‍കോട് 59 എന്നിങ്ങനേയാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 7, കാസര്‍കോട് 4, പത്തനംതിട്ട, കോഴിക്കോട് 3 വീതം, എറണാകുളം 2, തിരുവനന്തപുരം, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
Post Your Comments