
ബെംഗളൂരു: മൈസൂരിൽ ഭിക്ഷയെടുത്ത് ജീവിച്ചിരുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. റാഫിക്, മഞ്ജുനാഥ്, കൃഷ്ണ മനു, രേവണ്ണ എന്നിവരാണ് അറസ്റ്റിൽ ആയിരിക്കുന്നത്. പ്രതികൾ യാചകയെ മദ്യം കുടിപ്പിച്ച ശേഷം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തൽ. ഫെബ്രുവരി 15ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിൽ ആയത്. ഐപിസി സെക്ഷൻ 302, 376 പ്രകാരം മൈസൂരിലെ ലഷ്കർ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കെടി സ്ട്രീറ്റിലൂടെ നടക്കുകയായിരുന്ന യാചകയെയാണ് അഞ്ച് പേര് ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. സംഘം മദ്യപിക്കുകയും സ്ത്രീയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയും ചെയ്തു. തുടര്‍ന്നായിരുന്നു ക്രൂര കൃത്യം നടന്നത്. പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവസ്ഥലത്തെത്തിയ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.
Post Your Comments