![](/wp-content/uploads/2021/02/rape-1-e1613482094129.jpg)
കണ്ണൂരിൽ യുവതിയെ പീഡിപ്പിച്ച കേസിൽ വില്ലേജ് ഓഫിസർ അറസ്റ്റിൽ. പുഴാതി വില്ലേജ് ഓഫിസറായ പള്ളിക്കുന്ന് സ്വദേശി രഞ്ജിത്ത് ലക്ഷ്മണനാണ് അറസ്റ്റിൽ ആയിരിക്കുന്നത്. പുസ്തകം വിൽക്കാനായി വീട്ടിലെത്തിയ 23 കാരിയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്.അവിവാഹിതനായ രഞ്ജിത്ത് മാത്രമാണ് സംഭവ സമയം വീട്ടിലുണ്ടായിരുന്നത്. വീടുകൾ കയറി പുസ്തകങ്ങൾ വിൽപന നടത്തുന്ന പെൺകുട്ടി ഇയാളുടെ വീട്ടിലെത്തിയപ്പോഴാണ് പീഡനം നടന്നത്. പെൺകുട്ടിയെ വീടിനുള്ളിൽവച്ച് രഞ്ജിത്ത് ബലാത്സംഗം ചെയ്യുകയായിരുന്നു ഉണ്ടായത്. രഞ്ജിത്തിന്റെ വീട്ടിൽ നിന്നും രക്ഷപ്പെട്ട പെൺകുട്ടി വനിതാ പൊലീസിൽ പരാതി നൽക്കുകയായിരുന്നു.
Post Your Comments