Latest NewsNewsIndia

ദിഷ രവിയുടെ അറസ്റ്റിനെ വിമർശിച്ച് ഉറുദു മാധ്യമങ്ങൾ

ന്യൂഡൽഹി : ഗ്രെറ്റ ടൂൾക്കിറ്റ് കേസിൽ യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയുടെ അറസ്റ്റിനെ വിമർശിച്ച് ഉറുദു ഉറുദു മാധ്യമങ്ങൾ. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയുടെ പരാമർശവും കിസാൻ മഹാപഞ്ചായത്തിൽ പ്രിയങ്കാ ഗാന്ധി നടത്തിയ പ്രസംഗത്തെ കുറിച്ചുമെല്ലാം ഉറുദു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം ഇന്ത്യയെ തകർക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഫലമായാണ് ഉറുദ്ദു മാധ്യമങ്ങൾ ഈ വിഷയങ്ങൾക്ക് ഇത്രത്തോളം പ്രാധാന്യം നൽകുന്നതെന്നാണ് വിലയിരുത്തൽ.

ദിഷ രവിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ടെന്നും മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദിഷയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ബംഗളൂരുവിൽ വ്യാപക പ്രതിഷേധം ഉണ്ടായെന്നും പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെയുള്ളവർ അറസ്റ്റിനെതിരെ രംഗത്തെത്തിയെന്നുമാണ് ഉറുദ്ദു പത്രം ഇൻക്വിലാബിൽ പറയുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് കൂടുതൽ പേരെ അറസ്റ്റ് ചെയ്യുമെന്നും കേസിനെ രാജ്യത്തിനെതിരായുള്ള ഗൂഢാലോചന എന്ന തലത്തിലേക്ക് എത്തിക്കാനാണ് പോലീസിന്റെ ശ്രമമെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നുണ്ട്. ഒപ്പം മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ച വാർത്തയ്ക്കും വലിയ പ്രാധാന്യമാണ് ഇൻക്വിലാബ് നൽകിയിരിക്കുന്നത്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button