ന്യൂഡല്‍ഹി: വിവാദ ടൂള്‍കിറ്റുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ദിഷ രവിക്ക് അഭിഭാഷകനുമായും മാതാപിതാക്കളുമായും ദിവസേന കൂടിക്കാഴ്ച്ചയ്ക്ക് അനുമതി നല്‍കി കോടതി. ബംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്ത ദിഷയെ ഞായറാഴ്ച ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.
കോടതിയില്‍ അന്ന് അഭിഭാഷകന്റെ സഹായവും ദിഷയ്ക്കു ലഭിച്ചിരുന്നില്ല. ഇക്കാര്യ ചൂണ്ടിക്കാട്ടി ദിഷയുടെ അഭിഭാഷകന്‍ അഭിനവ് ഷെഖാരി നല്‍കിയ ഹര്‍ജിയിലാണ് പുതിയ ഉത്തരവ്. കസ്റ്റഡിയില്‍ കഴിയുന്ന ദിഷയ്ക്ക് കമ്പിളി ഉടുപ്പുകള്‍ ഉള്‍പ്പടെ പുതിയ വസ്ത്രങ്ങള്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ദിവസേന അഭിഭാഷകനുമായി അര മണിക്കൂറും കുടുംബാംഗങ്ങളുമായി പതിനഞ്ചു മിനിറ്റും കൂടിക്കാഴ്ച നടത്താം.
Post Your Comments