Latest NewsKeralaNews

ഡോളർ കടത്ത് കേസിൽ സന്തോഷ് ഈപ്പന് ജാമ്യം

കർശന വ്യവസ്ഥകളോടെ ജാമ്യം നൽകാമെന്ന് കസ്റ്റംസ് അറിയിച്ചു

ഡോളർ കടത്ത് കേസിൽ യൂണിടാക് ഉടമ സന്തോഷ് ഈപ്പന് ജാമ്യം അനുവദിച്ചു. കർശന വ്യവസ്ഥകളോടെ ജാമ്യം നൽകാമെന്ന് കസ്റ്റംസ് അറിയിച്ചു.

വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ സന്തോഷ് ഈപ്പനെ കസ്റ്റംസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തതിന്
ശേഷമായിരുന്നു അറസ്റ്റ്.

ഡോളർ കടത്ത് കേസിൽ അഞ്ചാം പ്രതിയാണ് സന്തോഷ് ഈപ്പൻ. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പൻ മറ്റു പ്രതികൾക്ക് കമ്മീൻ തുക നൽകിയിരുന്നു. ഈ തുക ഡോളറാക്കി മാറ്റിയതിന് പിന്നിൽ സന്തോഷ് ഈപ്പനാണെന്ന് കസ്റ്റംസ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button