തിരുവല്ല : റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്ററുകൾ പ്രവർത്തിച്ചുതുടങ്ങി. രണ്ട് എസ്‌കലേറ്ററുകളാണ് സ്ഥാപിച്ചത്. ഒന്നാം പ്ലാറ്റ്‌ഫോമിൽനിന്ന് രണ്ട്, മൂന്ന് പ്ലാറ്റ്‌ഫോമുകളിലേക്കും അവിടെനിന്ന് തിരിച്ചുമാണ് രണ്ടെണ്ണം സ്ഥാപിച്ചിരിക്കുന്നത്.
2.65 കോടി രൂപ ചെലവിട്ടാണ് നിർമാണം പൂർത്തീകരിച്ചത്. പ്രൊഫ. പി.ജെ.കുര്യൻ, ആന്റോ ആന്റണി എന്നിവരുടെ എം.പി.ഫണ്ടിൽനിന്ന് 95 ലക്ഷം രൂപവീതം പദ്ധതിക്ക് ലഭിച്ചു. 75 ലക്ഷം രൂപ റെയിൽവേ മുടക്കി. 2019-ൽ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടാണ് പണികൾ തുടങ്ങിയത്.
സ്റ്റേഷന്റെ വടക്കു ഭാഗത്താണ് യന്ത്ര ഗോവണി. തെക്കുഭാഗത്തു നിർമാണം നടന്നുവരുന്ന ലിഫ്റ്റ് രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാകുന്നതോടെ പ്ലാറ്റ്ഫോമുകളിൽ നിന്നു പ്ലാറ്റ്ഫോമുകളിലേക്ക് അനായാസം എത്താൻ കഴിയും.
ഒന്നാമത്തെ പ്ലാറ്റ്ഫോമിലെ യന്ത്രഗോവണിയുടെ ഉദ്ഘാടനം രാജ്യസഭ മുൻ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ നിർവഹിച്ചു. രണ്ടാമത്തെ യന്ത്ര ഗോവണി ആന്റോ ആന്റണി എംപിയും ഉദ്ഘാടനം ചെയ്തു. മാത്യു ടി.തോമസ് എംഎൽഎ, നഗരസഭാധ്യക്ഷ ബിന്ദു ജയകുമാർ, അംഗം മാത്യൂസ് ചാലക്കുഴി, അഡീഷനൽ ഡിവിഷനൽ റെയിൽവേ മാനേജർ പി.ടി.ബെന്നി, സീനിയർ ഡിവിഷനൽ കൊമേഴ്സ്യൽ മാനേജർ ഡോ.രാജേഷ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പി.ജെ.കുര്യൻ ഓൺലൈനായണ് ഉദ്ഘാടനം നിർവഹിച്ചത്.
Post Your Comments