
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രേമോദിയുടെ ചിത്രവുമായി, ഒരു സ്വകാര്യ കൃത്രിമോപഗ്രഹം ഈ മാസം അവസാനം ബഹിരാകാശത്തേക്ക് കുതിക്കും. പ്രധാനമന്ത്രിയുടെ ഫോട്ടോയ്ക്ക് പുറമെ ഭഗവത് ഗീതയും, 25,000 വ്യക്തികളുടെ പേരുകളും ഇതിലുണ്ടാകും. ‘സതീഷ് ധവാന് സാറ്റലൈറ്റ്’, അല്ലെങ്കില്‍ ‘എസ്ഡി സാറ്റ്’ എന്നറിയപ്പെടുന്ന ഈ ഉപഗ്രഹം പിഎസ്എല്‍വി വഴിയാണ് വിക്ഷേപിക്കുക.പരിപൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും ചെയ്ത ഉപഗ്രഹമാണിത്.
ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്ക് നല്കിയ പ്രചോദനമാണ് പ്രധാനമന്ത്രിയുടെ ഫോട്ടോ ഉള്‍പ്പെടുത്താന്‍ കാരണമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നു. ഇന്ത്യയിലെ 25000 വ്യക്തികളുടെ പേരും ആലേഖനം ചെയ്തിട്ടുണ്ട്. ഇവ ജനങ്ങള്‍ നിര്‍ദേശിച്ചതാണ്. വിശിഷ്ട വ്യക്തികള്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍വരെ കൂട്ടത്തിലുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ശാസ്ത്ര പഠനം പോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്പെയ്സ് കിഡ്സ് ഇന്ത്യയാണ് ഈ ചെറു ഉപഗ്രഹം വികസിപ്പിച്ചിരിക്കുന്നത്.
മൂന്ന് സയന്റിഫിക്ക് പേ ലോഡുകള്‍ കൂടി അടങ്ങിയതാണ് ഈ കൃത്രിമോപഗ്രഹം. ബഹിരാകാശ റേഡിയേഷന് സംബന്ധിച്ച പഠനം, മാഗ്നറ്റോസ്പീയറിനെക്കുറിച്ചുള്ള പഠനം, ലോ പവര്‍ വൈഡ് ഏരിയ നെറ്റ് വര്‍ക്ക് സംബന്ധിച്ചുള്ള ഒരു പരീക്ഷണ മോഡല്‍ എന്നിവയ്ക്കായാണിത്. ആയിരം പേരുകള്‍ വിദേശഇന്ത്യക്കാര്‍ അയച്ചുകൊടുത്തതാണ്. ചെന്നൈയിലെ ഒരു സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളുടെയും പേരുണ്ട്. ശാസ്ത്രാവബോധം വളര്ത്താനാണിതെന്ന് സ്പെയ്സ് കിഡ്സ് സി.ഇ.ഒ.ഡോ.ശ്രീമതി കേസന് പറഞ്ഞു.
ഇതിനെല്ലാം പുറമെ മൂന്ന് ഉപകരണങ്ങള്‍ എസ്.ഡി. സാറ്റിലുണ്ട്. ബഹിരാകാശത്തെ റേഡിയേഷന്, ഭൂമിയുടെ കാന്തികവലയം, വാര്‍ത്താവിനിമയ സംവിധാനം എന്നിവയുടെ പഠനത്തിനാണിവ.’ഇത് ഞങ്ങളുടെ ആദ്യത്തെ സ്വകാര്യ കൃത്രിമോപഗ്രഹമാണ്. ദൗത്യത്തിന്റെ ഭാഗമായി ആളുകളോട് പേരുകള്‍ അയക്കാ൯ നിര്‍ദ്ദേശിച്ച സമയത്ത് വമ്പിച്ച പ്രതികരണമാണ് ലഭിച്ചത്. ഒരാഴ്ച്ചക്കുള്ളില്‍ 25,000 ആളുകള്‍ പ്രതികരിച്ചു. ഇതില്‍, 1,000 പേര് രാജ്യത്തിനു പുറത്തുള്ളവരാണ്.
ചെന്നൈയിലെ ഒരു സ്കൂള്‍ മുഴുവ൯ വിദ്യാര്‍ത്ഥികളുടെയും പേരുകള്‍ അയച്ചിട്ടുണ്ട്” സ്പെയ്സ് കിഡ്സ് സ്ഥാപകയും സി ഇ ഓയുമായ ഡോ.ശ്രീമതി കേസ൯ പറയുന്നു. പേരുകള്‍ അയച്ചവര്‍ക്ക് സമ്മാനമായി ‘ബോര്‍ഡിംഗ് പാസും’ നല്‍കിയിട്ടുണ്ട് സ്പെയ്സ് കിഡ്സ്. ബൈബിള്‍ പോലെയുള്ള മറ്റു വേദ ഗ്രന്ഥങ്ങള്‍ അയച്ചതിന് സമാനമായിട്ടാണ് ഭഗവത് ഗീത ബഹിരാകാശത്തേക്ക് അയക്കുന്നതെന്നും കേസ൯ പറയുന്നു.
read also: ആത്മനിര്‍ഭര്‍ ഭാരത് രാജ്യത്ത് ശക്തമായി മുന്നേറുന്നു, വന്‍കിട വിദേശകമ്പനികള്‍ ഇന്ത്യയിലേക്ക്
‘ആത്മനിര്‍ഭര്‍ മിഷ൯ എന്നെഴുതി പ്രധാന മന്ത്രിയുടെ ചിത്രവും ഞങ്ങള്‍ ബഹരാകാശത്തേക്കയക്കുന്നുണ്ട്. ഈ കൃത്രിമോപഗ്രഹം പൂര്‍ണ്ണമായും തന്നെ ഇന്ത്യ൯ നിര്‍മിതിയാണ്’ കേസ൯ കൂട്ടിച്ചേര്‍ത്തു. നരേന്ദ്ര മോദിക്കു പുറമേ ഇസ്റോ തലവനായ ഡോകടര്‍ കെ ശിവ൯, ശാസ്ത്ര സെക്രട്ടറി ഡോ. ആര് ഉമമഹേശ്വര൯ എന്നിവരുടെ പേരുകളും ഈ ഉപഗ്രഹത്തില്‍ അടങ്ങുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇസ്രോ ബഹിരാകാശ പ്രവര്‍ത്തനങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് ഉപയോഗിക്കാമെന്ന് തീരുമാനിച്ചതിന് ശേഷം നടക്കുന്ന ആദ്യത്തെ ഉപഗ്രഹ വിക്ഷേപമാണിത്.
Post Your Comments