ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായ ആത്മനിര്‍ഭര്‍ ഭാരത് രാജ്യത്ത് ശക്തമായി മുന്നേറുക യാണ്. ഇതിന്റെ ഭാഗമായി മേക്ക് ഇന്‍ ഇന്ത്യയുമായി കൈകോര്‍ത്ത് വന്‍കിട വിദേശകമ്പനികള്‍ ഇന്ത്യയിലേക്ക് വരുന്നു. ബഹിരാകാശ ഗവേഷണം, പ്രതിരോധം, ഇലക്‌ട്രോണിക്സ്, വാഹനവിപണി, മരുന്ന് നിര്‍മ്മാണം ഇങ്ങനെ വിവിധ കമ്പനികള്‍ ഇന്ത്യയിലേക്ക് അവരുടെ നിര്‍മ്മാണം ആരംഭിക്കാനോ നിലവിലുളളവ വര്‍ദ്ധിപ്പിക്കാനോ തയ്യാറാകുകയാണ്.
അത്തരത്തില്‍ ഏറ്റവും പുതിയതാണ് ഓട്ടോമൊബൈല്‍ രംഗത്ത് അതികായരും ഇലക്‌ട്രിക്കല്‍ വാഹന വിപണിയില്‍ മുന്‍പന്തിയിലുമുളള ടെസ്‌ലയുടെ വരവ്. ടെസ്‌ലയുടെ ഇലക്‌ട്രിക് വെഹിക്കിള്‍ പ്ലാന്റ് ആദ്യമായി ഇന്ത്യയില്‍ നിര്‍മ്മിക്കാനൊരുങ്ങി ഇലോണ്‍ മസ്ക് തയാറെടുക്കുകയാണ് . ഇറക്കുമതി ചെയ്യുന്ന ഘടകഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കുന്നതിനുള്ള പ്ലാന്റാണിത്.ബംഗളൂരുവില്‍ പ്ലാന്റ് നിര്‍മ്മിക്കാനാണ് മസ്കിന്റെ പദ്ധതി. ഇന്ത്യയിലെ വന്‍ വളര്‍ച്ചാ സാദ്ധ്യത മുന്നില്‍ കണ്ടാണ് ടെസ്‌ലയുടെ വരവ്.
കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയാണ് ഇത് സംബന്ധിച്ച് കഴിഞ്ഞദിവസം വെളിപ്പെടുത്തല്‍ നടത്തിയത്. ഗവേഷണ വികസന കേന്ദ്രം സ്ഥാപിക്കാന്‍ ടെസ്‌ല നേരത്തെ തന്നെ ബംഗളൂരുവില്‍ ഓഫീസ് അന്വേഷിച്ചിരുന്നു. എയ്‌റോസ്‌പേസ്, ഇലക്‌ട്രിക് വെഹിക്കിള്‍ എന്നിവയ്ക്ക് അനുയോജ്യമായ സ്ഥലമാണ് ബംഗളുരുവെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.
2015-ല്‍ അമേരിക്കയില്‍ സാന്‍ ജോസില്‍ ടെസ്‌ലയുടെ മോട്ടോര്‍ കാമ്പസിലെത്തിയ പ്രധാനമന്ത്രി കമ്പനി സിഇഒ ഇലോണ്‍ മസ്‌കുമായി കണ്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയിലേക്കുളള തങ്ങളുടെ വരവിനെ സൂചിപ്പിച്ച് ഈവര്‍ഷമാദ്യം മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. ജനുവരി 8ന് കര്‍ണാടക തലസ്ഥാനമായ ബംഗളൂരുവില്‍ ടെസ്‌ല ഇന്ത്യാ മോട്ടോഴ്സ് ആന്റ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ്’ എന്ന രജിസ്റ്റേര്‍ഡ് ഓഫീസ് ആരംഭിച്ചു. ഗവേഷണ വികസന കേന്ദ്രത്തിനായി ടെസ്‌ല മുന്‍പ് തന്നെ ബംഗളൂരുവില്‍ സ്ഥലം തേടിയിരുന്നു.
Post Your Comments