വിശാഖപട്ടണം: ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യംവഹിയ്ക്കാനൊരുങ്ങുകയാണ് ഐ.എസ്.ആര്‍.ഒ .തദ്ദേശീയമായി നിര്‍മിച്ച ഭീമന്‍ റോക്കറ്റ് ജിഎസ്എല്‍വി മാര്‍ക്ക് 3യുടെ വിക്ഷേപണം വിജയകരമായതിനു പിന്നാലെയാണ് ഐ.എസ്.ആര്‍.ഒയുടെ അടുത്ത ദൗത്യം. കാര്‍ട്ടോസാറ്റ് 2ഇ എന്ന ഭൗമ ഉപഗ്രഹവും 30 നാനോ ഉപഗ്രഹങ്ങളുമാണ് പിഎസ്എല്‍വി റോക്കറ്റ് വെള്ളിയാഴ്ച ബഹിരാകാശത്തേക്ക് അയക്കുക. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് റിസര്‍ച്ച് സെന്ററില്‍നിന്നാണ് വിക്ഷേപണം.
712 കിലോ ഗ്രാം ഭാരമുള്ള കാര്‍ട്ടോസാറ്റ് 2ഇ കാര്‍ട്ടോസാറ്റ് 2 സിരീസില്‍ ഉള്‍പ്പെട്ട ആറാമത്തെ ഉപഗ്രഹമാണ്. നാനോ ഉപഗ്രഹങ്ങളില്‍ 14 രാജ്യങ്ങളില്‍ നിന്നുള്ള 29 എണ്ണമാണ് വിക്ഷേപിക്കുന്നത്. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ നൂറുല്‍ ഇസ്ലാം സര്‍വകലാശാല വിദ്യാര്‍ഥികള്‍ നിര്‍മിച്ചതാണ് ഇന്ത്യയുടെ നാനോ ഉപഗ്രഹം.
Post Your Comments