KeralaLatest NewsNews

“മുഖ്യമന്ത്രി പെരുമാറുന്നത് ജനാധിപത്യ വിരുദ്ധമായി, പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണം” : കെ സുരേന്ദ്രന്‍

തിരുവനന്തപുരം : പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.  മുഖ്യമന്ത്രി ജനാധിപത്യ വിരുദ്ധമായാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു .യുവജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേരണമെന്ന ആവശ്യവും സുരേന്ദ്രന്‍ മുന്നോട്ട് വെച്ചിട്ടുണ്ട് . പി എസ് സി ഉദ്യോഗാര്‍ത്ഥികളുടെ സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സെക്രട്ടേറിയറ്റിന് മുന്നിലെ പി എസ് സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ രംഗത്തെത്തി. കാലാവധി കഴിഞ്ഞ പട്ടികയിലുള്ളവരാണ് നിയമനത്തിന് വേണ്ടി സമരം നടത്തുന്നത്. സര്‍ക്കാരിനെതിരെ പ്രതിപക്ഷം അക്രമ സമരം നടത്തുന്നുവെന്നും വിജയരാഘവന്‍ ആരോപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button