KeralaLatest NewsNewsCrime

പട്ടാപകൽ യുവാവിന് നേരെ ഗുണ്ടാ ആക്രമണം

കാസർഗോഡ്: മഞ്ചേശ്വരം ഉപ്പളയിൽ പട്ടാപകൽ യുവാവിന് നേരെ ഗുണ്ടാ ആക്രമണം. ഉപ്പള മണിമുണ്ടെ സ്വദേശി മുഹമ്മദ് അർഷിദി(42)ന് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ഇന്ന് രാവിലെ 10.30ഓടെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. കുടുംബത്തോടൊപ്പം ടൗണിൽ എത്തിയ അർഷിദിനെ മൂന്നംഗ സംഘം വടിവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം വാളുമായി സംഘം നാട്ടുകാർക്കിടയിലൂടെ ഓടി രക്ഷപ്പെട്ടു. ഒരു വർഷം മുമ്പ് ഉപ്പളയിൽ ഒരു പാർട്ടിയുടെ യുവജന നേതാവിന് നേരെ വധശ്രമം നടന്നിരുന്നു. ഇതിന്‍റെ പ്രതികാരമായാണ് ഇന്നത്തെ ആക്രമണമെന്നാണ് പ്രാഥമിക നിഗമനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button