Latest NewsIndiaNewsCrime

ബി.എസ്​.പി നേതാവിനെ വെടിവെച്ച്​ കൊന്നു

അസംഗഢ്​ (യു.പി): മെഹ്​നഗർ പൊലീസ്​ സ്​റ്റേഷൻ പരിധിയിൽ പ്രദേശിക ബി.എസ്​.പി നേതാവിനെ വെടിവെച്ച്​ കൊന്നു. കലാമുദ്ദീൻ ഖാൻ (61)ആണ്​ വെടിയേറ്റ് മരിച്ചിരിക്കുന്നത്​. തിങ്കളാഴ്​ച വൈകുന്നേരം വീടിനു മുന്നിൽ ഇരിക്കു​േമ്പാഴാണ്​ വെടിയേറ്റത്​. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആറ്​ പേർക്കെതിരെ കേസെടുത്ത പൊലീസ്​ മുൻ ഗ്രാമമുഖ്യൻ അടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തിരിക്കുന്നു​. മുൻ വൈരാഗ്യമാണ്​ കൊലക്ക്​ കാരണമെന്ന്​ പൊലീസ്​ പറഞ്ഞു. രണ്ട്​ കൊലപാതകമടക്കം ആറ്​ കേസുകൾ ഖാ​ന്‍റെ പേരിലുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button