‘പ്രാതല്‍ രാജാവിനെ പോലെ’ എന്നാണ് ചൊല്ല്. ജീവിതശൈലീരോഗങ്ങള്‍ ഇന്ന് ഏവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. രാത്രി മുഴുവന്‍ ഒഴിഞ്ഞ വയറിനും ശരീരത്തിനും പോഷകങ്ങളും ഗ്ലുക്കോസും നല്‍കുന്നത് പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന അന്നജത്തില്‍ നിന്നാണ്. അതുകൊണ്ടു തന്നെ, പ്രഭാതഭക്ഷണം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. പ്രാതല്‍ നന്നായി കഴിക്കുന്ന ഒരാളുടെ ശരീരവും മനസ്സും ഊര്‍ജ്ജസ്വലവും ഉണര്‍വുള്ളതും ആയിരിക്കും.
പ്രാതല്‍ ചിട്ടയോടെ കഴിക്കേണ്ടത് അനിവാര്യമാണ്. ആധുനിക ലോകത്ത് പലരും അവരുടെ ജോലിത്തിരക്ക് കാരണം പ്രാതല്‍ വേണ്ടെന്നുവയ്ക്കുന്നത് ശീലമാക്കിയിരിക്കുന്നു. ഇത് പലതരം ആരോഗ്യപ്രശ്നങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു. പ്രാതല്‍ കഴിക്കാതിരിക്കുന്നത് തലച്ചോറിനെ പട്ടിണിക്കിടുന്നതിന് തുല്യമാണ്. പ്രത്യകിച്ചും വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് പ്രാതല്‍ അത്യന്താപേക്ഷിതമാണ്. പ്രാതല്‍ കഴിക്കാത്ത കുട്ടികള്‍ പഠനകാര്യങ്ങളില്‍ പിന്നാക്കം പോകുന്നു എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അവരുടെ മനസ്സിന്റെ ഏകാഗ്രത നഷ്ടമാകുന്നു എന്നാണ് ഇതിന്റെ പ്രധാന കാരണം.
പ്രാതല്‍ കൃത്യമായി കഴിക്കുന്ന കുട്ടികള്‍ സ്വതവേ ഉണര്‍വും ഉന്‍മേഷവും ഉള്ളവരായിരിക്കും. അതിനാല്‍, കുട്ടികള്‍ പ്രാതല്‍ കഴിച്ചു എന്ന് ഉറപ്പുവരുത്തേണ്ടത് രക്ഷിതാക്കളുടെ കടമയാണ്.
ആരോഗ്യകരമായ പ്രാതല്‍
പ്രാതലിന് അന്നജവും പ്രൊട്ടീനും ഉറപ്പാക്കണം. പുട്ട് കഴിക്കുമ്പോള്‍ പഴത്തിന് പകരം കടല, ചെറുപയര്‍ എന്നിവ കഴിക്കാന്‍ ശ്രദ്ധിക്കുക. അപ്പം, ദോശ, ഇഡ്ഡ്ലി എന്നിവയ്ക്കൊപ്പം പയറുവര്‍ഗ്ഗം കഴിക്കുക.
ആരോഗ്യകരമായ പ്രാതലുകള്‍:
അപ്പം/ഇടിയപ്പം/പത്തിരി-ചെറുപയര്‍/മുട്ട/ഗ്രീന്‍ പീസ് കറി
പുട്ട്-കടല/ചെറുപയര്‍ കറി
ദോശ-സാമ്പാര്‍/ചമ്മന്തി
വെജ്. ഉപ്പുമാവ്-മുട്ട പുഴുങിയത്/കറി
പ്രാതല്‍ രാവിലെ 9 മണിക്ക് മുന്നെ കഴിക്കാന്‍ ശ്രമിക്കുക.
Post Your Comments