എസ് ഹരീഷിന്റെ മീശ നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡ് നൽകിയതിൽ പ്രതിഷേധം കടുപ്പിച്ച് ബിജെപി. പുരസ്ക്കാരം പിൻവലിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ സാഹിത്യ അക്കാദമിക്ക് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു.
ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയായാണ് നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം നൽകുന്നതെന്ന് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുവമോർച്ച പ്രതിഷേധം സംഘടിപ്പിച്ചത്.
കഴിഞ്ഞ ദിവസമാണ് കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചത്. എസ് ഹരീഷിന്റെ മീശയാണ് മികച്ച നോവലായി തെരഞ്ഞെടുത്തത്.
Post Your Comments