Latest NewsNewsInternationalCrime

യു.എസ്. ബ്ലോഗറെ കൊലപ്പെടുത്തിയ അഞ്ചു ബംഗ്ലാദേശികൾക്ക് വധശിക്ഷ

ധാക്ക : മതതീവ്രവാദത്തെ വിമർശിച്ച യു.എസ്. ബ്ലോഗറെ കൊലപ്പെടുത്തിയ സംഭവത്തിൽ തദ്ദേശീയരായ അഞ്ചു മതതീവ്രവാദികൾക്ക് ബംഗ്ലാദേശ് കോടതി വധശിക്ഷ വിധിച്ചു. ബംഗ്ലാദേശ് വംശജനായ അവിജിത്‌റോയ് എന്ന യു.എസ്. പൗരനെ ആറുവർഷം മുമ്പ് കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.

2015 ഫെബ്രുവരിയിൽ ധാക്ക പുസ്തകസമ്മേളനത്തിനെത്തിയ അവിജിത്‌റോയി ഭാര്യയോടൊപ്പം നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അക്രമം. ഭാര്യയും സഹബ്ലോഗറുമായിരുന്ന റാഫിദഅഹമ്മദിന് തലയ്ക്ക് പരിക്കേൽക്കുകയും ഒരു വിരൽ നഷ്ടപ്പെടുകയും ചെയ്തു. പ്രതികൾക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും തെളിയിക്കപ്പെടുകയായിരുന്നു.

അക്രമികളിൽ ഒരാളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിട്ടുണ്ട്. മറ്റ് അഞ്ചുപേരെയാണ് ഇപ്പോൾ വധശിക്ഷക്ക് വിധിച്ചത്. ആറുപേരും അൽഖ്വെയ്ദയുമായി ബന്ധമുള്ള അൻസാറുല്ലാ ബംഗ്ലാ ടീമിലെ അംഗങ്ങളാണ്. ഈ കൊലപാതകത്തിലുൾപ്പെടെ ഒരു ഡസനിലധികം പേരുടെ കൊലപാതങ്ങളിൽ ഇവർക്ക് പങ്കുണ്ട്.

2013-16 കാലത്ത് ബ്ലോഗർമാരെയും സാമുഹ്യപ്രവർത്തകരേയും മതന്യൂനപക്ഷങ്ങളേയും ലക്ഷ്യമിട്ട് ഇവർ നിരവധി ആക്രമങ്ങൾ ഇവർ നടത്തിയിട്ടുണ്ട്. പാക്കിസ്ഥാന് പിന്നാലെ, ന്യൂനപക്ഷമതവിഭാഗത്തിന് നേരെ നടക്കുന്ന അക്രമങ്ങൾ ബംഗ്ലാദേശിലും അടുത്ത കാലത്ത് രൂക്ഷമായിരുന്നു. പാക്കിസ്ഥാനെ അപേക്ഷിച്ച് ഇത്തരം കേസുകളിൽ നടപടിയെടുക്കാൻ ബംഗ്ലാദേശ് സർക്കാർ കൂടുതൽ ജാഗരൂകരാവാറുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button