Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
USALatest NewsNewsInternational

“പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ കമലയുടെ പേര് ഉപയോഗിക്കരുത്”; മീന ഹാരിസിന് താക്കീതു നൽകി ‌ വൈറ്റ്‌ ഹൗസ്‌

യു.എസ് വൈസ് പ്രസിഡൻറ്റ് കമലാ ഹാരിസിന്‍റെ പേര് സ്വന്തം പ്രതിച്ഛായ ഉയര്‍ത്തുന്നതിന് ഉപയോഗിക്കരുതെന്ന്‍ കമലാ ഹാരിസിന്‍റെ സഹോദരി പുത്രി മീന ഹാരിസിന് വൈറ്റ് ഹൗസ് മുന്നറിയിപ്പു നൽകി. അഭിഭാഷകയും എഴുത്തുകാരിയും സംരംഭകയുമായ മീന ഹാരിസ് പ്രസിഡൻറ്റ് തിരഞ്ഞെടുപ്പ് കാലത്ത് കമലയുടെ പ്രചാരണത്തിലും തീരുമാനങ്ങളിലും നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

Read Also: മേക്ക് ഇന്‍ ഇന്ത്യയുമായി കൈക്കോര്‍ത്ത് വന്‍കിട വിദേശകമ്പനികള്‍ ഇന്ത്യന്‍ മണ്ണിലേയ്ക്ക്

ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തിനും കഴിഞ്ഞ ദിവസം അറസ്റ്റിലായ ദിശ രവിക്കും മീന ഹാരിസ് പിന്തുണ അറിയിച്ചിരുന്നു. ഇന്ത്യയിലെ ആക്ടിവിസ്റ്റുകളെ കേന്ദ്രസര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും മീന ഹാരിസ് ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വൈറ്റ് ഹൗസ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

Read Also: കോവിഡ് നിയമ ലംഘനത്തെ തുടർന്ന് ഖത്തറില്‍ രണ്ട് കടകൾ പൂട്ടിച്ചു

കമലാ ഹാരിസിന്‍റെ പേര് ഉപയോഗിക്കുന്നതിലൂടെ ഭാരത സര്‍ക്കാരുമായുളള ബന്ധത്തില്‍ വിളളല്‍ വീഴുമോ എന്ന ആശങ്ക യു.എസിനുണ്ടെന്ന് തെളിയിക്കുകയാണ് ഈ വൈറ്റ് ഹൗസ് നടപടി. കര്‍ഷക സമരത്തിന് പിന്തുണ നല്‍കിയ മീന ഹാരിസിനെതിരെ കേന്ദ്ര വിദേശകാര്യമന്ത്രാലയവും മുമ്പ് രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button