കൊച്ചി: രാജ്യത്തെ ഏറ്റവും വേഗമേറിയ 4ജി നെറ്റ്‌വര്‍ക്കായി വോഡഫോണ്‍ ഐഡിയയുടെ (വി) ഗിഗാനെറ്റവര്‍ക്ക് തെരഞ്ഞെടുത്തു. കൊച്ചി, കൊല്ലം, മലപ്പുറം, തൃശൂര്‍, തിരുവനന്തപുരം ഉള്‍പ്പെട കേരളത്തില്‍ ഏറ്റവും കൂടുതല്‍ അപ്ലോഡ്, ഡൗണ്‍ലോഡ് വേഗം തരുന്ന നെറ്റ്വര്‍ക്ക് വിയുടെ ഗിഗാനെറ്റ് ആണ്. എന്നാൽ ഇന്ത്യയിലെ മറ്റ് ഓപ്പറേറ്റര്‍മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2020 ഒക്ടോബര്‍- ഡിസംബര്‍ പാദത്തില്‍ ഏറ്റവും ഉയര്‍ന്ന 4ജി ഡൗണ്‍ലോഡ്, അപ്ലോഡ് വേഗം നല്‍കിയത് വി ആണ്. അഖിലേന്ത്യ അടിസ്ഥാനത്തില്‍ ആറ് മാസ കാലയളവില്‍ സ്ഥിരതയാര്‍ന്ന വേഗം നല്‍കുന്ന ഒരേയൊരു ഓപ്പറേറ്ററായി വി മാറി.
Read Also: മേക്ക് ഇന്‍ ഇന്ത്യയുമായി കൈക്കോര്‍ത്ത് വന്‍കിട വിദേശകമ്പനികള്‍ ഇന്ത്യന്‍ മണ്ണിലേയ്ക്ക്
കേരളം ഉള്‍പ്പെടെ 16 സംസ്ഥാനങ്ങളിലെ 4ജി നെറ്റ്വര്‍ക്കിന്റെ ശരാശരി വേഗത്തില്‍ ഏറ്റവും ഉയര്‍ന്ന വേഗം നല്‍കുന്നത് വി ഗിഗാനെറ്റ് ആണ്. ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ തുടങ്ങിയ മെട്രോ ഉള്‍പ്പെട രാജ്യത്ത പ്രധാനപ്പെട്ട 120 നഗരങ്ങളില്‍ വേഗത്തിന്റെ കാര്യത്തില്‍ വിയുടെ 4ജി നെറ്റ്വര്‍ക്കാണ് മുന്നില്‍ നില്‍ക്കുന്നത്.
Post Your Comments