ഹൈന്ദവ വിശ്വാസികളെയും സ്ത്രീകളെയും അവഹേളിക്കുന്ന വികല രചനയായ ‘ മീശ ‘ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം നൽകാനുള്ള തീരുമാനം ഹിന്ദു മത വിശ്വാസികളോടും, സ്ത്രീ സമൂഹത്തോടുമുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി. നേതാവ് ശോഭ സുരേന്ദ്രൻ. തീരുമാനം അടിയന്തരമായി പിൻവലിക്കാൻ സാഹിത്യ അക്കാദമി തയ്യാറാകണമെന്നും ശോഭ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
Read Also : ടൂറിസം കോര്‍പറേഷനിലും കൂട്ട സ്ഥിരപ്പെടുത്തലിനൊരുങ്ങി പിണറായി സർക്കാർ
“വിശ്വാസി സമൂഹവും കേരളത്തിലെ സ്ത്രീകളും ഈ തീരുമാനത്തിനെതിരേ ശബ്ദമുയർത്തണം എന്നുകൂടി അഭ്യർത്ഥിക്കുകയാണ്. നമ്മുടെ മാനം വിറ്റല്ല ആരെയും ആദരിക്കേണ്ടത്. കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ മുഖത്തടിക്കുന്ന ഈ നെറികേടിനു പിണറായി വിജയന് വരുന്ന തിരഞ്ഞെടുപ്പിൽ മറുപടി കിട്ടും”, ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
https://www.facebook.com/SobhaSurendranOfficial/posts/2387205668069926?__cft__[0]=AZViTMazfOPcXg-UztUlxEl8Sw17uW2wzYnA29-fcJxih3C9039d59qQvThOnvDKpZP6z4zBof2UKAPJHT9Iv2J5wo7D0uO7dXKHyw2t4RYK72d0oBpRfXPdQ0TI7Nrr2n4Q2XKTUqV6FzPxjeRFn3Cz&__tn__=%2CO%2CP-R
Post Your Comments