Latest NewsKeralaCinemaMollywoodNewsEntertainment

പി എസ് സി റാങ്ക് ലിസ്റ്റ് അല്പം നീട്ടി കൊടുത്താൽ ഭൂമികുലുക്കം ഒന്നും ഉണ്ടാകാൻ പോകുന്നില്ല : സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ പിൻ വാതിൽ നിയമനത്തിനെതിരെ സമരം ചെയ്യുന്ന പി എസ് സി ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി നടൻ സന്തോഷ് പണ്ഡിറ്റ് . ഫേസ്ബുക്ക് പോസ്റ്റിലാണ് സർക്കാരിന്റെ പിൻ വാതിൽ നിയമനങ്ങളെ സന്തോഷ് പണ്ഡിറ്റ് വിമർശിച്ചത്.

Read Also : “ഞാൻ നീളമുള്ളവളാണ്, പക്ഷെ ഞാൻ ചെറിയ പങ്കാളിയെ ഇഷ്ടപ്പെടുന്നു ” ; വൈറലായി ചിത്രങ്ങൾ 

എല്ലാ പി എസ് സി റാങ്ക് ലിസ്റ്റ് ലിസ്റ്റുകളും അല്പം നീട്ടി കൊടുത്തു എന്നത് കൊണ്ട് കേരളത്തിൽ ഭൂമികുലുക്കം ഒന്നും ഉണ്ടാകാൻ പോകുന്നില്ല . പോലീസ് പി എസ് സി ലിസ്റ്റിന്റെ കാര്യത്തിൽ 12 മാസത്തിൽ 8 മാസം അനാവശ്യമായ രീതിയിൽ നഷ്ടപ്പെട്ടു – പണ്ഡിറ്റ് പറയുന്നു

മാത്രമല്ല ഈ സമരങ്ങളിൽ കട്ട സപ്പോർട്ട് നൽകുന്ന പ്രതിപക്ഷം കേരളത്തിൽ ഉടനെ ഇലക്ഷൻ വരുന്നത് കൊണ്ടാണോ ഇപ്പോൾ അവരോടൊപ്പം നില്കുന്നത് എന്ന് ചിലരെങ്കിലും സംശയിക്കാം . ഈ വിഷയങ്ങളിൽ അവർ സീരിയസ് ആണെങ്കിൽ ഇനി അടുത്ത ഇലക്ഷനിൽ തങ്ങൾക്ക് അധികാരം കിട്ടിയാൽ ഈ ലിസ്റ്റെല്ലാം കാലാവധി നീട്ടും എന്നും , ഒരിക്കലും പിൻവാതിൽ നിയമനം നടത്തില്ല എന്നുമൊക്കെ പ്രഖ്യാപിക്കുവാൻ ഉള്ള നട്ടെല്ല് കൂടി കാണിക്കണം . എന്നാൽ അവരുടെ കണ്ണീർ സത്യം ആണെന്ന് ഉദ്യോഗാർത്ഥികൾക്ക്‌ ചിന്തിക്കമെന്നും സന്തോഷ് പണ്ഡിറ്റ് കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :

https://www.facebook.com/santhoshpandit/posts/3902239493163615

shortlink

Related Articles

Post Your Comments

Related Articles


Back to top button