
ന്യൂഡല്‍ഹി : രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും വികസനം രണ്ടു പേര്‍ക്ക് മാത്രമാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാചക വാതകത്തിന് 50 രൂപ വര്‍ധിപ്പിച്ച സാഹചര്യത്തിലായിരുന്നു രാഹുല്‍ കടുത്ത വിമര്‍ശനവുമായി എത്തിയത്.
‘പൊതുജനത്തില്‍ നിന്ന് കൊള്ളയടിക്കുന്നു, വികസനം വെറും രണ്ടു പേര്‍ക്ക് മാത്രം’- രാഹുല്‍ ട്വീറ്റ് ചെയ്തു. പാചക വാതകത്തിന് വില വര്‍ധിപ്പിച്ച വാര്‍ത്ത പങ്കുവെച്ചു കൊണ്ട് ഹിന്ദിയിലാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്. രാജ്യത്ത് പെട്രോള്‍, ഡീസല്‍ നിരക്ക് വര്‍ധിച്ചു കൊണ്ടിരിയിക്കുന്നതിന് പിന്നാലെയാണ് പാചകവാതകത്തിന്റേയും വില വര്‍ധിപ്പിച്ചത്.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള എല്‍പിജി സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കണക്കു പ്രകാരം ഡല്‍ഹിയില്‍ സബ്സിഡിയില്ലാത്ത എല്‍പിജി സിലിണ്ടറിന് 769 രൂപയാകും.
Post Your Comments