ഇസ്ലാമാബാദ് : ദാരിദ്ര്യത്തിന്‍റെയും അസമത്വത്തിന്‍റെയും രാജ്യമായി മാറിയിരിക്കുകയാണ് പാകിസ്താനിപ്പോൾ. ജീവിതം ക്ലേശപ്പൂർണ്ണമായതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിനിടെ 125 സ്ത്രീകളാണ് പാകിസ്താനില്‍ ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ട് വരുന്നത്. പാക് മാദ്ധ്യമമായ ജിയോ ടിവിയാണ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
രാജ്യത്ത് ആത്മഹത്യ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ കാരണം കണ്ടെത്താനായി സ്ത്രീകള്‍ക്കായി മിഥയില്‍ വര്‍ക്ക് ഷോപ്പ് ഒരുക്കിയിരുന്നു. മനശാസ്ത്രജ്ഞരും സര്‍ക്കാര്‍ ഇതര സംഘടനകളിലെ പ്രതിനിധികളും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ദാരിദ്യവും, സാമൂഹിക അസമത്വവുമാണ് സ്ത്രീകളെ ആത്മഹത്യയ്ക്ക് കീഴ്പ്പെടുത്തുന്നതെന്നും ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
Read Also: ഉദ്യോഗാർത്ഥികൾക്കായി സംസ്ഥാനത്തുടനീളം സൗജന്യ കോച്ചിംഗ് സെന്ററുകൾ ആരംഭിച്ച് യോഗി സർക്കാർ
സിന്ധ് പ്രവിശ്യയിലെ ഹിന്ദു ഭൂരിപക്ഷ പ്രദേശമായ തര്‍പ്പാക്കര്‍ ജില്ലയില്‍ മാത്രം ദാരിദ്ര്യം, അസമത്വം എന്നീ കാരണങ്ങളാല്‍ 25 സ്ത്രീകളാണ് ജീവനൊടുക്കിയത്. ജില്ലയില്‍ ജനസംഖ്യയുടെ 87 ശതമാനം ആളുകളും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ് ജീവിക്കുന്നതെന്നാണ് യുഎന്‍ പുറത്തുവിട്ട കണക്കുകളിൽ പറയുന്നത്.
Post Your Comments