Latest NewsNewsInternational

ദിഷ രവിയുടെ അറസ്റ്റില്‍ മനംനൊന്ത് പാകിസ്താന്‍

ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ച പാകിസ്താന് ചുട്ടമറുപടിയുമായി സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: ദിഷ രവിയുടെ അറസ്റ്റില്‍ മനംനൊന്ത് പാകിസ്താന്‍. ദിഷയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ വീണ്ടും പാകിസ്താന്റെ ശ്രമം. ഡല്‍ഹി പ്രതിഷേധത്തിന്റെ മറവില്‍ ടൂള്‍ കിറ്റ് പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയുടെ പേരില്‍ ഇന്ത്യയ്ക്കെതിരെ വിമര്‍ശനം ഉന്നയിക്കുകയാണ് പാക് ഭരണകൂടം.

Read Also : രാജ്യത്തെ നാല് പൊതുമേഖലാ ബാങ്കുകള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു

ദിഷ രവിയുടെ അറസ്റ്റിനെ ഇന്ത്യയ്ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ ആയുധമാക്കാനാണ് പാകിസ്താന്റെ നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആര്‍എസ്എസിനേയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളും പാക് ഭരണകൂടം നടത്തുന്നുണ്ട്.

ഇന്ത്യ ഭരിക്കുന്ന നരേന്ദ്ര മോദി തങ്ങള്‍ക്കെതിരെ ഉയരുന്ന എല്ലാ ശബ്ദങ്ങളെയും അടിച്ചമര്‍ത്താനാണ് ആഗ്രഹിക്കുന്നതെന്നാണ് പാക് ഭരണകക്ഷി നേതാവായ തെഹ്രീഖ് -ഇ- ഇന്‍സാഫ് ആരോപിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ദിഷയുടെ അറസ്റ്റെന്നും തെഹ്രീഖ് പറയുന്നു.

സ്വന്തം രാജ്യത്ത് നടക്കുന്ന അനീതികളും അക്രമങ്ങളും കണ്ടില്ലെന്ന് നടിച്ചാണ് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ തലയിടാന്‍ പാകിസ്താന്‍ ശ്രമിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button