ലക്‌നൗ : പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച പാക് വംശജ അറസ്റ്റിൽ. പാക് വംശജയായ ബാനൊ ബീഗമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചത്. പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
പാക് വംശജയായ ബാനൊ ബീഗം ഉത്തർപ്രദേശിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചിരുന്നു. തുടർന്ന് തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് പ്രധാൻ മരിച്ചതോടെ ഇവർ ഇടക്കാല പഞ്ചായത്ത് അദ്ധ്യക്ഷയായി ചുമതല ഏറ്റെടുക്കുകയായിരുന്നു.
അന്വേഷണത്തിൽ ബാനൊ ബീഗം പാക് വംശജയാണെന്നും വിവാഹത്തിന് ശേഷം ഇന്ത്യയിൽ വന്നതാണന്നും കണ്ടെത്തി. 1980, ജൂൺ 8 നാണ് ഇവർ ഇന്ത്യൻ വംശജനായ അക്തർ അലിയെ വിവാഹം കഴിക്കുന്നത്. തുടർന്ന് ഇവർ ഇന്ത്യയിൽ താമസമാക്കുകയായിരുന്നു. ദീർഘകാല വിസ നീട്ടിക്കൊണ്ടാണ് ഇവർ ഇന്ത്യയിൽ താമസിച്ചിരുന്നത് എന്നും സീനിയർ സൂപ്രണ്ട് സുനിൽ കുമാർ സിംഗ് അറിയിച്ചു. വീടിനടുത്ത് നിന്നാണ് ബാനൊ ബീഗത്തെ പോലീസ് പിടികൂടിയത്.
Post Your Comments