Latest NewsKeralaNews

കേരളത്തിൽ ഭരണം പിടിച്ചെടുക്കാൻ കച്ചകെട്ടി ബിജെപി; മോദി ബ്രാന്‍ഡില്‍ അവതരിപ്പിക്കുന്നത് ഈ 5 കാര്യങ്ങള്‍

മോദി സര്‍ക്കാരിന്റെ പദ്ധതികള്‍ പേരുമാറ്റി സ്വന്തം പേരില്‍ നടത്തുന്ന സംസ്ഥാന സര്‍ക്കാരിനെ തുറന്നു കാണിക്കണമെന്നും കേരളത്തിലെ ബി.ജെ.പി സോഷ്യല്‍മീഡിയ ടീമിന് നിര്‍ദേശമുണ്ട്.

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന നിലപാട് വോട്ടാക്കാനൊരുങ്ങി ബിജെപി. നരേന്ദ്രമോദിയുടെ വികസനനിലപാട്, ധീരമായ കാഴ്ചപ്പാട്, ജോലിസാദ്ധ്യതയും വികസനവും, ഭക്തി, കരുതല്‍ എന്നിങ്ങനെ അഞ്ചു കാര്യങ്ങള്‍ ‘മോദി ബ്രാന്‍ഡ്’ എന്ന നിലയില്‍ സോഷ്യല്‍ മീഡിയ വഴി ജനങ്ങളിലേക്ക് എത്തിക്കാനാണ് ബി.ജെ.പി നേതൃത്വത്തിന്റെ പദ്ധതി. സോഷ്യല്‍ മീഡിയയിലെ പ്രചാരണത്തിനും മാറ്റം വരുത്തും. ചെറിയ വീഡിയോകളും ചിത്രങ്ങളും പ്രചാരണത്തില്‍ ഉള്‍പ്പെടുത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മോദി സര്‍ക്കാരിന്റെ പദ്ധതികള്‍ പേരുമാറ്റി സ്വന്തം പേരില്‍ നടത്തുന്ന സംസ്ഥാന സര്‍ക്കാരിനെ തുറന്നു കാണിക്കണമെന്നും കേരളത്തിലെ ബി.ജെ.പി സോഷ്യല്‍മീഡിയ ടീമിന് നിര്‍ദേശമുണ്ട്.

Read Also: നടി ഓവിയയ്‌ക്കെതിരെ പരാതിയുമായി ബിജെപി

എന്നാൽ സംസ്ഥാനത്ത് ബിജെപിയുടെ വോട്ടിംഗ് ശതമാനം 17% വരെയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ മോദിയോടുള്ള ഇഷ്ടം 40% പേരിലുമുണ്ടെന്നാണ് പാര്‍ട്ടി സര്‍വേകളില്‍ നിന്ന് ലഭിക്കുന്ന കണക്കുകള്‍. മടുപ്പുവരുത്തുന്ന ട്രോളുകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുണ്ട് കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഫേസ്ബുകക്ക് ലൈക്കില്‍ ബിജെപിയാണ് ഇപ്പോഴും മുന്നില്‍. 6.7 ലക്ഷം ലൈക്ക്. സിപിഎമ്മിന് 5.8 ലക്ഷം ലൈക്കും കോണ്‍ഗ്രസിന് 2.7 ലക്ഷം ലൈക്കുമാണ്. ബി.ജെ.പിയ്ക്ക് 140 നിയോജകമണ്ഡലങ്ങളായി 12,000 ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പുകളുണ്ട്. സംഘപരിവാര്‍ സംഘടനകളുടെതായി കേരളത്തില്‍ 50,000 വാട്സാപ്പ് ഗ്രൂപ്പുകളും പ്രവര്‍ത്തിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button