Latest NewsKeralaNews

വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ മ​രി​ക്കു​ന്ന​വ​രി​ല്‍ കൂടുതലും ഇരുചക്രവാഹന യാത്രക്കാര്‍ ; 2020 ലെ കണക്കുകൾ പുറത്ത്

സം​സ്ഥാ​ന​ത്ത്​ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ മ​രി​ക്കു​ന്ന​വ​രി​ല്‍ 42 ശ​ത​മാ​ന​വും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ര്‍. 2020 ജ​നു​വ​രി മു​ത​ല്‍ ഡി​സം​ബ​ര്‍ വ​രെ​യു​ള്ള പൊ​ലീ​സ് ക്രൈം​ ​റെക്കോർഡ്സിലാണ് ​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​ക്കാ​ല​യ​ള​വി​ല്‍ 1249 പേ​​ര്‍​ക്കാ​ണ്​ ഇ​രു​ച​ക്ര വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ ജീ​വ​ന്‍ പൊ​ലി​ഞ്ഞ​ത്. 970 പേ​ര്‍ ബൈ​ക്ക​പ​ക​ട​ങ്ങ​ളി​ലും 269 പേ​ര്‍ സ്​​കൂ​ട്ട​ര്‍ അ​പ​ക​ട​ങ്ങ​ളി​ലും മ​രി​ച്ചു​. 2019ല്‍ ​ആ​കെ വാ​ഹ​നാ​പ​ക​ട മ​ര​ണ​ങ്ങ​ളി​ല്‍ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ര്‍ 40 ഉം 2018​ല്‍ 38 ഉം ​ശ​ത​മാ​ന​മാ​യി​രു​ന്നു.

Read Also : നിയമസഭ തെരഞ്ഞെടുപ്പ് : ബംഗാളില്‍ കോണ്‍ഗ്രസിനെയും ഇടതിനെയും സഖ്യത്തിന് ക്ഷണിച്ച്‌ തൃണമൂല്‍ കോൺഗ്രസ് 

2020ല്‍ ​ലോ​ക്​​​ഡൗ​ണി​ല്‍ അ​പ​ക​ട​നി​ര​ക്കും മ​ര​ണ​നി​ര​ക്കും കുറഞ്ഞെങ്കിലും ലോ​ക്​​ഡൗ​ണ്‍ പി​ന്‍​വ​ലി​ച്ച​ശേ​ഷം കു​ത്തനെ കൂ​ടി​യ​താ​യും ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. 2020 ഏ​പ്രി​ലി​ല്‍ 354 അ​പ​ക​ട​ങ്ങ​ളി​ല്‍ 52 പേർ മ​രി​ച്ച​പ്പോൾ ഡി​സം​ബ​റി​ല്‍ 2323 അ​പ​ക​ട​ങ്ങ​ളി​ലാ​യി 370 ജീ​വ​നു​ക​ള്‍ ന​ഷ്​​ട​പ്പെ​ട്ടു.

11,831 ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ്​ 2020ല്‍ ​അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. 9046 ബൈ​ക്കു​ക​ളും 2785 സ്​​കൂ​ട്ട​റു​ക​ളും. സം​സ്ഥാ​ന​ത്ത്​ ഇ​ക്കാ​ല​യ​ള​വി​ല്‍ 27,877 വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ലാ​യി 2979 പേ​രാ​ണ് ആ​കെ​ മ​രി​ച്ച​ത്.

സം​സ്ഥാ​ന​ത്ത്​ അ​പ​ക​ട​ത്തി​ല്‍​പെ​ടു​ന്ന​വ​യി​ല്‍ കാ​റു​ക​ളാ​ണ്​ ര​ണ്ടാ​മ​ത്​. ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ 7729 കാ​റ​പ​ക​ട​ങ്ങ​ളി​ല്‍ 614 പേ​ര്‍ മ​രി​ച്ചു. 1192 ലോ​റി അ​പ​ക​ടം​വ​രു​ത്തി 614 പേ​രും 2458 ഓട്ടോ അ​പ​ക​ട​ങ്ങ​ളി​ല്‍ 146 പേ​രും 713 സ്വ​കാ​ര്യ ബ​സ​പ​ക​ട​ങ്ങ​ളി​ല്‍ 105 പേ​രും 520 മി​നി ലോ​റി അ​പ​ക​ട​ങ്ങ​ളി​ല്‍ 86 പേ​രും 414 ടി​പ്പ​ര്‍ ലോ​റി അ​പ​ക​ട​ങ്ങ​ളി​ല്‍ 70 പേ​രും 349 മീ​ഡി​യം ച​ര​ക്കു​വാ​ഹ​ന അ​പ​ക​ട​ങ്ങ​ളി​ല്‍ 53 പേ​രും 296 കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സു​ക​ളി​ല്‍ 52 പേ​രും ഒ​രു​വ​ര്‍​ഷ​ത്തി​നി​ടെ മ​രി​ച്ചു.

103 അ​പ​ക​ട​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച്‌​ മ​രി​ച്ച​ത്​ 24 പേ​ര്‍. അ​പ​ക​ടം വ​രു​ത്തു​ന്ന​തി​ല്‍ ആം​ബു​ല​ന്‍​സു​ക​ളും പി​ന്നി​ല​ല്ല. 129 ആം​ബു​ല​ന്‍​സ്​ അ​പ​ക​ട​ങ്ങ​ളി​ല്‍ 22 പേ​രാ​ണ്​ മ​രി​ച്ച​ത്. 18ഉം ​സ്വ​കാ​ര്യ ആം​ബു​ല​ന്‍​സു​ക​ളാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button