Latest NewsKeralaNews

എല്ലാ ക്രൈസ്തവ സഭകള്‍ക്കും ലൗ ജിഹാദില്‍ ആശങ്കയുണ്ടെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: എല്ലാ ക്രൈസ്തവ സഭകള്‍ക്കും ലൗ ജിഹാദില്‍ ആശങ്കയുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ലൗ ജിഹാദ് വിഷയത്തില്‍ എല്ലാവരും ബിജെപി വര്‍ഗീയത പറയുന്നു എന്നാരോപിക്കുന്നു. എന്നാല്‍ ക്രൈസ്തവ സഭയും ആശങ്കയോടെയാണ് ഇക്കാര്യത്തില്‍ പ്രതികരിക്കുന്നത്. ലൗ ജിഹാദ് വിഷയത്തില്‍ സര്‍ക്കാര്‍ എന്തൊക്കെയൊ ഒളിക്കുന്നുവെന്നും ആരുടെയോ സമ്മര്‍ദ്ദം സര്‍ക്കാരിന് മേലുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Read Also : മേജര്‍ രവി തിരിച്ചു വരുന്നു ? ബിജെപി-ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച

നമ്മുടെ എല്ലാ രജിസ്റ്റര്‍ ഓഫീസുകളിലും ഒരു ആറ് മാസം മുമ്പ് വരെ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകുന്നവരുടെ വിവരങ്ങള്‍ എഴുതി വയ്ക്കാറുണ്ട്. അച്ഛന്റെയും അമ്മയുടേയും വിവരങ്ങള്‍ അടക്കം. എന്തിനാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ആ നിബന്ധന ഒഴിവാക്കിയത്. ആ ചോദ്യത്തിന് മാത്രം ഉത്തരം പറയു. അത് കോടതി വിധി ഒന്നുമല്ല.

ആരുടേയാണ് സമ്മര്‍ദ്ദം. നേരിട്ടുള്ള മത സംഘടനകളുടെ സമ്മര്‍ദ്ദം ആകാന്‍ സാധ്യതയില്ല. ഇതിനൊക്കെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തികള്‍ പലതാണ്. പതിനേഴാം നൂറ്റാണ്ടിനെ എന്തിനാണ് വിഷ്വലൈസ് ചെയ്യണമെന്ന് പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button