ഇസ്ലാമാബാദ് : സ്‌കൂൾ ബസുകളുടെ മുൻ സീറ്റുകളിൽ വിദ്യാർത്ഥിനികളും,സ്ത്രീകളും ഇരിക്കരുതെന്ന ഉത്തരവുമായി പാകിസ്ഥാനിലെ പഖ്തുൻഖ്വ പോലീസ്. പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ജന്മനാടായ ഖൈബർ പഖ്തുൻഖ്വയിലെ പോലീസാണ് ഉത്തരവിറക്കിയത്. അതേസമയം ഉത്തരവിനെതിരെപ്രതിപക്ഷ പാർട്ടികളും വിദ്യാർത്ഥിസംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.
സ്കൂൾ ബസുകളിൽ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇത്തരം സംഭവങ്ങൾ തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിൽ നിയന്ത്രണം ഏർപ്പെടുത്താനാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് പോലീസിൻറെ വിശദീകരണം.
മുൻ സീറ്റിൽ പെൺകുട്ടികൾക്ക് ഇരിപ്പിടം വേണ്ടെന്നാണ് മസേര ട്രാഫിക് പോലീസിൻറെ തീരുമാനം. ജില്ലയിലുടനീളമുള്ള സ്കൂളുകളിലെയും കോളേജുകളിലെയും കുട്ടികൾക്ക് പിക്ക് ആൻഡ് ഡ്രോപ്പ് സേവനം നൽകാനും പോലീസ് സംവിധാനങ്ങൾ ആലോചിക്കുന്നുണ്ട്.
Post Your Comments