ഐ.എഫ്.എഫ്.കെ കൊച്ചി എഡിഷൻ ഡെലിഗേറ്റ് പാസുകൾ വിതരണം ചെയ്ത് തുടങ്ങി. ആദ്യ പാസ് സിനിമാ താരം മംമ്താ മോഹൻദാസ് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമലിൽ നിന്ന് ഏറ്റുവാങ്ങി.
17 മുതൽ 21 വരെ കൊച്ചിയിൽ നടക്കുന്ന ചലച്ചിത്രോത്സവത്തിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് മാത്രമാണ് പ്രവേശന പാസുകൾ ലഭിക്കുക. മേളയുടെ മുഖ്യവേദിയായ സരിത തിയേറ്ററിൽ ക്രമീകരിച്ചിട്ടുള്ള നാല് കൗണ്ടറുകളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ സൗജന്യ കൊവിഡ് പരിശോധന സൗകര്യം ഒരുക്കിയിട്ടുണ്ട്.
Post Your Comments