ചെന്നൈ : തെന്നിന്ത്യൻ നടിയും മലയാളിയുമായ ഓവിയ ഹെലനെതിരെ കേസ്. ‘ഗോ ബാക്ക് മോദി’ ഹാഷ്ടാഗ് ക്യാംപയിന്റെ പേരിലാണ് കേസ്. ബിജെപി തമിഴ്നാട് നേതൃത്വത്തിന്റെ പരാതിയിൽ ചെന്നൈ എഗ്‌മൂർ പൊലീസാണ് കേസ് എടുത്തത്. ബിജെപി നിയമവിഭാഗം അംഗവും അഭിഭാഷകനുമായ അലെക്‌സിസ് സുധാകറാണ് ഓവിയക്കെതിരെ പരാതി നൽകിയത്. സൈബർ സെൽ സിബി-സിഐഡി എസ്.പിയ്‌ക്കാണ് സുധാകർ പരാതിപ്പെട്ടത്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി ഫെബ്രുവരി 13ന് ഗോ ബാക്ക് മോദി എന്ന പേരിൽ ഹാഷ്‌ടാഗ് സമൂഹമാധ്യമങ്ങളില്‍ ഓവിയ പ്രചരിച്ചിരുന്നു. ഇത് സംസ്ഥാനത്തെ ക്രമസമാധാന നിലയെ തകര്‍ക്കുന്ന തരത്തിലുള്ളതാണെന്നും ട്വീറ്റിനു പിന്നാലെ മുതിര്‍ന്ന നേതാക്കളടക്കമുള്ളവര്‍ പൊതുജനപ്രതിഷേധത്തിന് ഇരയാക്കപ്പെട്ടതായും അലക്‌സിസ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രധാനമന്ത്രിയുടെ കഴിഞ്ഞ സന്ദര്‍ശനത്തിലും താരം സമാനമായ പ്രതികരണം ട്വിറ്ററിലൂടെ നടത്തിയിട്ടുണ്ട്. അതിനാല്‍ ഓവിയയ്ക്ക് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോ, ഇവരുടെ യഥാര്‍ഥ ലക്ഷ്യങ്ങള്‍ എന്താണെന്ന് വിശദമായി അന്വേഷിക്കപ്പെടണമെന്ന് അലക്‌സിസ് സുധാകരന്‍ പരാതിയില്‍ ആവശ്യപ്പെടുന്നു. ഓവിയയുടെ വിദേശബന്ധങ്ങള്‍ അന്വേഷിക്കണം. താരത്തിനെതിരെ രാജ്യവിരുദ്ധ കേസ് ഫയല്‍ ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
Post Your Comments