Latest NewsNewsIndia

നിയമസഭ തെരഞ്ഞെടുപ്പ് : ബംഗാളില്‍ കോണ്‍ഗ്രസിനെയും ഇടതിനെയും സഖ്യത്തിന് ക്ഷണിച്ച്‌ തൃണമൂല്‍ കോൺഗ്രസ്

കൊൽക്കത്ത : നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂലിനൊപ്പം കോൺഗ്രസും ഇടത് പാർട്ടികളും സഖ്യമുണ്ടാക്കണമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് തപസ് റോയി.

Read Also : പെട്രോൾ വില നൂറ് കടന്നു ; പമ്പുകളിൽ മൂന്നക്കം കാണിക്കാന്‍ ശേഷിയുള്ള ഡിസ്‌പ്ളേകളില്ലെന്ന് പരാതി

തപസ് റോയിയുടെ പരാമർശത്തിനെതിരെ ബിജെപി രംഗത്തെത്തി. ഒറ്റയ്ക്ക് മത്സരിക്കാൻ തൃണമൂലിന് ചങ്കൂറ്റമില്ലെന്ന് ബംഗാൾ ബിജെപി അദ്ധ്യക്ഷൻ ദിലീപ് ഘോഷ് പ്രതികരിച്ചു. ബിജെപിയ്‌ക്കെതിരെ ഒറ്റയ്ക്ക് മത്സരിച്ചാൽ തൃണമൂലിന് പരാജയം ഉറപ്പാണ്. എത്ര പാർട്ടികളുമായി സഖ്യമുണ്ടാക്കിയാലും നേരിടാൻ ബിജെപി തയ്യാറാണ്. ബംഗാളിൽ മാറ്റം കൊണ്ടുവരികയെന്നതാണ് ബിജെപിയുടെ ലക്ഷ്യം. ബംഗാളിൽ ‘പരിവർത്തൻ’ സംഭവിക്കാൻ സമയമായെന്നും ദിലീപ് ഘോഷ് പറഞ്ഞു.

ബംഗാളിലെ ജനങ്ങൾക്ക് കാര്യങ്ങളെല്ലാം മനസിലായിക്കഴിഞ്ഞെന്നും അവർക്ക് ഇനി മമതയുടെ ഭരണം ആവശ്യമില്ലെന്നും ദിലീപ് ഘോഷ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button