2000 സെപ്റ്റംബര്‍ 27ന് ചെറുവാഞ്ചേരിയിലെ അസ്‌നയെന്ന പെണ്‍കുട്ടിക്ക് ബോംബേറില്‍ കാല്‍ നഷ്ടപ്പെട്ട സംഭവത്തില്‍ സത്യാവസ്ഥ വെളിപ്പെടുത്തി അഭിഭാഷകൻ. കൂത്തുപറമ്ബിലെ പ്രമുഖ അഭിഭാഷകനായ അഡ്വ. എം.കെ. രഞ്ജിത്തിന്റെ ആത്മകഥയിൽ അസ്ന കേസിന് പുറമേ വിവാദമായ പല കേസുകളെ കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. ”ഒരു അഭിഭാഷകന്റെ ഓര്‍മ്മ കുറിപ്പുകള്‍” എന്ന ഗ്രന്ഥത്തിലാണ് കേരളത്തിൽ വിവാദമായ പല കേസുകളെ കുറിച്ചും രഞ്ജിത് പ്രതിപാദിക്കുന്നത്.
Also Read: മേജര്‍ രവി തിരിച്ചു വരുന്നു ? ബിജെപി-ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച
ഏറെ ചർച്ചയായ അസ്‌ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരെല്ലാം നിരപരാധികളാണെന്നും ഒരാൾ മാത്രമാണ് പ്രതിയെന്നും അഭിഭാഷകൻ വ്യക്തമാക്കുന്നു. കേസിൽ പ്രതിചേർക്കപ്പെട്ട ആര്‍എസ്‌എസ് – ബിജെപി പ്രവര്‍ത്തകരെല്ലാം നിരപരാധികളാണ്. ഒരേ ഒരാള്‍ എറിഞ്ഞ ബോംബ് പൊട്ടിയാണ് കാലിന് പരിക്കേറ്റത്. സംഭവം ഊതി വീര്‍പ്പിച്ച് നിരവധി യുവാക്കളെ പ്രതികളാക്കിയത് പൊലീസും മാധ്യമങ്ങളും ചേര്‍ന്നാണെന്ന് രഞ്ജിത് പറയുന്നു.
ചെറുവാഞ്ചേരിയിലെ അത്യാറക്കാവിന്റെ മേല്‍നോട്ടമുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃത്വത്തിന് ഉത്സവം നടത്താന്‍ സാധിക്കാതായി. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലുളള വനിതകള്‍ ക്ഷേത്ര ഉത്സവം ഭംഗിയായി നടത്തി. ഇതോടെ, ക്ഷേത്രം കൈവിട്ട് പോകുമോയെന്ന ഭയം കോൺഗ്രസിനെ ബാധിച്ച് തുടങ്ങി. ഇതാണ് അസ്ന കേസിൽ ബിജെപിക്കാരെ കുടുക്കാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചതെന്ന് അഭിഭാഷകൻ ആത്മകഥയിൽ വിശദീകരിക്കുന്നു.
”തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോല്‍ക്കുമെന്ന ഘട്ടത്തില്‍ ബാലറ്റുപെട്ടിയുമായി അവര്‍ ഓടി, പുറകെ ഓടിയ ഒരാള്‍ ബോംബെറിയുന്നു, ബാലറ്റുമായി ഓടിയവര്‍ ചെന്നുകയറിയത് അസ്‌നയുടെ വീട്ടില്‍. ബോംബേറ് കൊണ്ടത് നിരപരാധിയായ കുട്ടിയുടെ കാലില്‍. ബോംബ് എറിഞ്ഞത് ഒരാളായിരുന്നു, പക്ഷേ പ്രതികാരദാഹികളായ അവർ സ്ഥലത്ത് പോലും ഇല്ലാത്ത ഒരുപാട് പേരെ പ്രതിയാക്കി കേസ് ഫയല്‍ ചെയ്യാൻ പല കളികളും ചെയ്തു. ഇതാണ് സത്യം”. അഭിഭാഷകന്‍ പറയുന്നു.
Post Your Comments