തിരുവനന്തപുരം: സി.പി.എം. നേതാവും മുന്‍ എം.പിയുമായ എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയെ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വഴിത്തിരിവ്. സമഗ്രമായ അന്വേഷണം നടത്തണമെന്നവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി. സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിന്‍ കമ്മിറ്റിയാണ് പരാതി നല്‍കിയത്. നിനിതയെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതും ഇന്റര്‍വ്യൂവിന് ഉയര്‍ന്ന മാര്‍ക്ക് നല്‍കി നിയമനം നല്‍കിയതും ക്രമവിരുദ്ധവും സ്വജനപക്ഷപാതവും അഴിമതിയുമാണെന്നും ഇതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നുമാണ് പരാതിയില്‍ പറയുന്നത്.
Read Also : പിണറായി സര്‍ക്കാരിനെ പ്രശംസിക്കാതെ കേരളത്തിലെ ജനങ്ങള്‍ക്ക് നിറഞ്ഞ കൈയടി നല്‍കി പ്രധാനമന്ത്രി
യു.ജി.സി. നിര്‍ദ്ദേശപ്രകാരം 60 മാര്‍ക്കാണ് ഇന്റര്‍വ്യൂവിന് ക്ഷണിക്കാനുള്ള കുറഞ്ഞ മാര്‍ക്കായി സര്‍വകലാശാല നിശ്ചയിച്ചിട്ടുള്ളത്. ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത മറ്റു ഉദ്യോഗാര്‍ത്ഥികള്‍ 60 ല്‍ കൂടുതല്‍ മാര്‍ക്കിന് അര്‍ഹരായിരുന്നു. നിനിതയ്ക്ക് 60 മാര്‍ക്കിനുള്ള അക്കാദമിക് യോഗ്യതകളില്ല. 2017ല്‍ പി.എസ്.സി. പ്രസിദ്ധീകരിച്ച അസിസ്റ്റന്റ് പ്രൊഫസ്സര്‍മാരുടെ റാങ്ക് പട്ടികയില്‍ നിനിതയ്ക്ക് എഴുത്ത് പരീക്ഷയ്ക്ക് 100 ല്‍ 17.33 മാര്‍ക്കും അക്കാദമി മികവിന് 30 ല്‍ 19.04 മാര്‍ക്കുമാണ് ലഭിച്ചിട്ടുള്ളത്. അതിനുശേഷം പിഎച്ച്ഡി ബിരുദമല്ലാതെ അധിക യോഗ്യതകളൊന്നും ഇവര്‍ നേടിയിട്ടില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments