KeralaLatest NewsNews

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് തീവില

തിരുവനന്തപുരം: സംസ്ഥാനത്ത് സവാളയും ചെറിയ ഉള്ളിയും ഉള്‍പ്പെടെ പച്ചക്കറികള്‍ക്കും മറ്റ് ചില നിത്യോപയോഗസാധനങ്ങള്‍ക്കും തീവില. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന ഭക്ഷ്യോത്പ്പന്നങ്ങള്‍ക്കെല്ലാം
കഴിഞ്ഞ ഒരാഴ്ചയായി വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

Read Also : കോണ്‍വെന്റിന് സമീപത്തെ പാറമടയില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി , സംഭവത്തില്‍ ദുരൂഹത

കര്‍ഷക സമരം കേരളത്തില്‍ ആദ്യമായി ബാധിച്ചിരിക്കുന്നത് ഉള്ളി വിപണിയെയാണ്. സവാളയ്ക്കും ചെറിയ ഉള്ളിയ്ക്കും വലിയ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞയാഴ്ച വരെ 40 രൂപയ്ക്ക് ലഭിച്ചിരുന്ന സവാളയ്ക്ക് ഇന്നലെ 65 രൂപയാണ് വില. ചെറിയ ഉള്ളിക്കാണ് വില അമിതമായി ഉയര്‍ന്നത്. കഴിഞ്ഞയാഴ്ച വരെ 100 രൂപയ്ക്കു താഴെ വിലയുണ്ടായിരുന്ന ചെറിയ ഉള്ളി ഇപ്പോള്‍ 136 രൂപയ്ക്കാണ് വില്‍ക്കുന്നത്.

വെളുത്തുള്ളിയുടെ വിലയും വര്‍ദ്ധിച്ചിട്ടുണ്ട്. രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും വെളുത്തുള്ളി കേരളത്തിലേയ്ക്കെത്തുന്നത്. ഇവിടങ്ങളില്‍ ഉത്പ്പാദനം കുറവായതാണ് വിലവര്‍ദ്ധനവിന് കാരണം. 90 രൂപയ്ക്ക് വിറ്റിരുന്ന വെളുത്തുള്ളിക്ക് ഇപ്പോള്‍ 125 രൂപയാണ് മൊത്തവില. കടകളിലെത്തുമ്പോള്‍ ചില്ലറ വില്പന വില 130-140 രൂപയെങ്കിലും നല്‍കേണ്ടി വരും.

വെണ്ടയ്ക്ക കഴിഞ്ഞയാഴ്ച 40 രൂപയായിരുന്നത് ഈയാഴ്ച 60 രൂപയായി. തക്കാളിയും കത്തിരിക്കയും ഇപ്പോള്‍ 30 രൂപയ്ക്കാണ് സംസ്ഥാനത്ത് വില്‍ക്കുന്നത്. അതേസമയം തേങ്ങയുടെ വില കുറഞ്ഞു. 45 രൂപയ്ക്ക് വിറ്റിരുന്ന തേങ്ങ 40 രൂപയ്ക്കു താഴെയാണ് ഈയാഴ്ച വിറ്റത്. രസകദളിക്കും പാളയംകോടനും കഴിഞ്ഞ രണ്ടാഴ്ചയായി 30 രൂപയാണ് ഹോള്‍സെയില്‍ വില.

ഉരുളക്കിഴങ്ങിന്റെ വില 35 മുതല്‍ 40 രൂപ വരെയായി. ബീറ്റ്റൂട്ടിന് 25 മുതല്‍ 35 വരെയാണ് വില. കഴിഞ്ഞയാഴ്ച 23 രൂപയ്ക്ക് വിറ്റിരുന്ന പൈനാപ്പിള്‍ ഈയാഴ്ച 25 രൂപയായി. മുരിങ്ങക്കയ്ക്കാണ് ഏറ്റവും ഉയര്‍ന്ന വില, 140 രൂപ വരെയായിരുന്നു അതിനു മുമ്പുവരെയുള്ള വില. രണ്ടാഴ്ചയായി 200 രൂപയ്ക്കാണ് അത് വില്‍ക്കുന്നത്.

അതേസമയം 70 രൂപയ്ക്ക് കഴിഞ്ഞയാഴ്ച വരെ വിറ്റിരുന്ന മാങ്ങ ഇപ്പോള്‍ 50 രൂപയായി വില കുറഞ്ഞു. ചേനയ്ക്ക് 20 മുതല്‍ 25 രൂപ വരെയാണ് രണ്ടാഴ്ചയായി വിപണി വില.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button