പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിൽ അണിചേർന്ന് മാണി സി കാപ്പൻ. പുതിയ പാര്‍ട്ടി രൂപീകരിച്ച് യു.ഡി.എഫിൻ്റെ ഘടകകക്ഷിയാകുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് യു ഡി എഫിൻ്റെ വേദിയിൽ കാപ്പൻ പ്രത്യക്ഷപ്പെട്ടത്. വേദിയിൽ സന്നിഹിതരായ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും കാപ്പനെ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്.
Also Read:വീണ്ടും വീട്ടുതടങ്കലില്‍? പൊട്ടിത്തെറിച്ച് ഉമര്‍ അബ്ദുല്ല
കാപ്പന്‍ പാലായില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കാപ്പന്‍ കോണ്‍ഗ്രസുകാരനായി യു.ഡി.എഫിലേക്ക് വരാനാണ് താല്‍പര്യമെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫില്‍ ഘടകകക്ഷിയായാണ് ചേരുന്നതെന്നും പാര്‍ട്ടി പ്രഖ്യാപനം നാളെയുണ്ടാകുമെന്നും കാപ്പന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.
അതേസമയം, കാപ്പൻ എങ്ങനെ വന്നാലും സ്വീകരിക്കുമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. മാണി സി.കാപ്പന്‍ മുന്നണിയിലെത്തിയത് യു.ഡി.എഫിന്‍റെ രാഷ്ട്രീയ വിജയമാണെന്നും അദ്ദേഹം പാലയില്‍ തന്നെ മത്സരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. കാപ്പൻ്റെ രാജി സംബന്ധിച്ച് എല്‍.ഡി.എഫിന് ധാര്‍മികത പറയാന്‍ അവകാശമില്ലെന്നും ചെന്നിത്തല പറഞ്ഞു.
Post Your Comments