KeralaLatest NewsNews

ഇടതുപാളയത്തെ ഞെട്ടിച്ച് കാപ്പൻ യു.ഡി.എഫ് വേദിയിൽ; പൂവിട്ട്, കെട്ടിപ്പിടിച്ച് സ്വീകരണം നൽകി രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിൽ അണിചേർന്ന് മാണി സി കാപ്പൻ. പുതിയ പാര്‍ട്ടി രൂപീകരിച്ച്‌​ യു.ഡി.എഫിൻ്റെ ഘടകകക്ഷിയാകുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് യു ഡി എഫിൻ്റെ വേദിയിൽ കാപ്പൻ പ്രത്യക്ഷപ്പെട്ടത്. വേദിയിൽ സന്നിഹിതരായ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും കാപ്പനെ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്.

Also Read:വീണ്ടും വീട്ടുതടങ്കലില്‍? പൊട്ടിത്തെറിച്ച് ഉമര്‍ അബ്ദുല്ല

കാപ്പന്‍​ പാലായില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്ന്​ കെ.പി.സി.സി പ്രസിഡന്‍റ്​ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കാപ്പന്‍ കോണ്‍ഗ്രസുകാരനായി യു.ഡി.എഫിലേക്ക്​ വരാനാണ്​ താല്‍പര്യമെന്ന്​ അദ്ദേഹം പറഞ്ഞു. യു.ഡി.എഫില്‍ ഘടകകക്ഷിയായാണ്​ ചേരുന്നതെന്നും പാര്‍ട്ടി പ്രഖ്യാപനം നാളെയുണ്ടാകുമെന്നും കാപ്പന്‍ പ്രഖ്യാപിച്ചതിന്​ പിന്നാലെയായിരുന്നു മുല്ലപ്പള്ളിയുടെ ​പ്രതികരണം.

അതേസമയം, കാപ്പൻ എങ്ങനെ വന്നാലും സ്വീകരിക്കുമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. മാണി സി.കാപ്പന്‍ മുന്നണിയിലെത്തിയത്​ യു.ഡി.എഫിന്‍റെ രാഷ്​ട്രീയ വിജയമാണെന്നും അദ്ദേഹം പാലയില്‍ തന്നെ മത്സരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. കാപ്പൻ്റെ രാജി സംബന്ധിച്ച് എല്‍.ഡി.എഫിന്​ ധാര്‍മികത പറയാന്‍ അവകാശമില്ലെന്നും ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button