ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ പാക് പൗരയെ അറസ്റ്റ് ചെയ്തു. യുപിയിലെ എറ്റാവിലാണ് പാക് പൗര പഞ്ചായത്ത് പ്രസിഡന്റായത്. 65കാരിയായ ബാനോ ബീഗത്തെയാണ് ജലേസര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഗ്രാമീണരുടെ പരാതിയെ തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ വർഷം ഉത്തരവിട്ടിരുന്നു.
എഫ്‌ഐആര്‍ ഫയല്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ക്ക് ഇന്ത്യന്‍ പൗരത്വമില്ലെന്ന് വ്യക്തമായി. ജലേസര്‍ ഗ്രാമ പഞ്ചായത്തിലാണ് ബാനോ ബീഗം എന്ന സ്ത്രീയെ ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുത്തത്. 1980ല്‍ എറ്റാ സ്വദേശി അക്തര്‍ അലിയെ വിവാഹം കഴിച്ചാണ് ഇവര്‍ ഇന്ത്യയിലേക്ക് വരുന്നത്. പിന്നീട് ഇവര്‍ വിസ കാലാവധി നീട്ടുകയല്ലാതെ പൗരത്വം സ്വീകരിച്ചിരുന്നില്ല. 40 വര്‍ഷം മുമ്പാണ് ബാനോ ബീഗം ഇന്ത്യന്‍ പൗരനായ അക്തര്‍ അലിയെ വിവാഹം ചെയ്ത് കറാച്ചിയില് നിന്ന് ഇന്ത്യയിലെത്തിയത്.
read also: ഡോവലിന്റെ വീടിന്റെയും ഓഫീസിന്റെയും കൂടാതെ അതിർത്തി മേഖലകളുടെ വിഡിയോയും പാകിസ്താനിലേക്ക് അയച്ചു
ഇവർ ഇന്ത്യൻ പൗരത്വം സ്വീകരിക്കാതെ ഇവരുടെ വിസ പുതുക്കുകയായിരുന്നു ചെയ്തിരുന്നത്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബാനോ ബീഗം പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഈ വര്‍ഷം ജനുവരി ഒമ്പതിന് പഞ്ചായത്ത് പ്രസിഡന്റ് മരിച്ചതിന് ശേഷം ബാനോ ബീഗമാണ് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റത്. ആധാര്‍ കാര്‍ഡും മറ്റ് രേഖകളും സംഘടിപ്പിച്ചാണ് ഇവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ ശനിയാഴ്ച വീട്ടില്‍നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Post Your Comments