കോട്ടയം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് പാലായിൽ സ്വീകരണം നൽകി മാണി സി. കാപ്പൻ. നൂറു കണക്കിന് വാഹനങ്ങളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെയാണ് മാണി സി കാപ്പന് ഐശ്വര്യ കേരള യാത്രയില്‍ അണി ചേര്‍ന്നത്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി ജെ ജോസഫ്, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങി യുഡിഎഫ് നേതാക്കള്‍ ചേര്‍ന്നാണ് മാണി കാപ്പനെ സ്വീകരിച്ചത്. തുടർന്ന് നടത്തിയ പ്രസംഗത്തിൽ കാപ്പൻ രൂക്ഷ വിമർശനമാണ് ജോസ് കെ മാണിക്കെതിരെ ഉന്നയിച്ചത്.
ജോസ് കെ മാണി ജൂനിയർ മാൻഡ്രേക്കാണെന്നും എൽ.ഡി.എഫിന് ഇനി കഷ്ടകാലമാണെന്നും മാണി സി കാപ്പൻ പരിഹസിച്ചു. ജോസ് കെ മാണിയും സി.പി.എം ജില്ലാ സെക്രട്ടറി വി.എ ൻ വാസവനും ചേർന്ന് പാലായുടെ വികസനം ആട്ടിമറിച്ചു. പാലാ വത്തിക്കാനാണെന്ന് ജോസ് കെ മാണി പറഞ്ഞിരുന്നു. എന്നാൽ ആ വത്തിക്കാനിലെ പോപ്പ് താൻ ആണെന്ന് പുള്ളിക്ക് അറിയില്ലെന്നും മാണി സി. കാപ്പൻ പറഞ്ഞു.
തലയെടുപ്പുള്ള കൊമ്പനെ പോലെ പാലായിലെ ജനങ്ങളെയും കൂട്ടി കാപ്പന് എത്തിയത് യുഡിഎഫിന്റെ വിജയമാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫിന്റെ വിജയ ജാഥയാണ് ഇനി വരാനിരിക്കുന്നതെന്നും ഇടതുമുന്നണി തോറ്റവര്‍ക്ക് സീറ്റ് എടുത്ത് നല്‍കിയെന്ന കാപ്പന്റെ ന്യായം പാലാക്കാര്‍ക്ക് മനസിലാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാണി സി കാപ്പനെ തിരുനക്കര കൊച്ചുകൊമ്പന്‍ എന്നാണ് പി.ജെ ജോസഫ് വിശേഷിപ്പിച്ചത്.
Post Your Comments